അയർലണ്ടിൽ കേരളാ സർക്കാരിന്റെ മലയാളംമിഷൻ ഭാഷാ പഠന പദ്ധതി ആരംഭിക്കുന്നു: മലയാളം പഠിപ്പിക്കാൻ സന്നദ്ധ പ്രവർത്തകരെ തേടുന്നു

Screen Shot 2012 05 07 at 10.49.10 PM 80b1b

ഡബ്ലിൻ: മലയാളഭാഷാ പഠന പദ്ധതിയുടെ ഭാഗമായി കേരളാ സർക്കാരിന്റെ മലയാളം മിഷൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഈ അധ്യായനവർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മലയാളം മിഷൻ രജിസ്ട്രാർ കെ സുധാകരൻപിള്ള അറിയിച്ചു.അയർലണ്ടിൽ ആരംഭിക്കുന്ന മലയാളം ക്ലാസുകളിലേയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിന് തയാറുള്ളവർ സന്നദ്ധതയോടെ മുന്നോട്ടു വരണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.

ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ വേണമെന്ന പ്രൊഫ. ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനായുള്ള കമ്മിറ്റിയുടെ ശുപാർശയുടെ ഭാഗമായി 2010 മുതൽ കേരള സർക്കാർ നടപ്പാക്കുന്ന മലയാളം മിഷൻ സംസ്ഥാനസർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്തുള്ള ഒരു കോടിയോളം വരുന്ന മലയാളികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി ലോകമെങ്ങും പുരോഗമിക്കുന്ന ഭാഷാ-സംസ്‌കാരപഠന പദ്ധതിയാണിത്.വിദ്യാർഥികളുടെ ഭാഷാ ശേഷിയിലുള്ള ഉന്നമനം ലക്ഷ്യമാക്കി തുടർ കോഴ്‌സുകളും പാഠ്യപദ്ധതിയും പുസ്തകങ്ങളും ഇതിനകം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.പാഠ്യപദ്ധതി, പുസ്തകം, പഠന സാമഗ്രികള്‍ എന്നിവ മലയാളം മിഷൻ ഒരുക്കി നല്‍കും.മലയാളം മിഷൻ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

പ്രാദേശിക അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം ഏപ്രിൽ/ മെയ് മാസങ്ങളിൽ അയർലണ്ടിൽ നടത്തപ്പെടും.കേരളത്തിൽ നിന്നുള്ള ഭാഷാ വിദഗ്ദരും,മലയാളം മിഷൻ ഭാരവാഹികളും ട്രെയിനിംഗിന് നേതൃത്വം നൽകും. അയർലണ്ടിലെ സംഘടനകൾക്കോ,താത്പര്യമുള്ള വ്യക്തികൾക്കോ മലയാളം പഠനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള അവസരം ഉണ്ടാകും

കുറഞ്ഞത്‌ 10 കുട്ടികളാണ് ഒരു പഠന സെന്ററിൽ ഉണ്ടാവേണ്ടത്.അയർലണ്ടിലെ ഏതെങ്കിലും പ്രദേശത്ത് മലയാളം പഠന കേന്ദ്രം ആരംഭിക്കാനോ നിലവിലുള്ള ഭാഷാ പഠനകേന്ദ്രങ്ങൾ മലയാളം മിഷന്റെ ഭാഗമാക്കി പ്രവർത്തിപ്പിക്കാനോ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ഫോൺനമ്പരിൽ ബന്ധപ്പെടുക.
0872263917,0892457564

Comments  

+1 #1 Benny Chemmanam 2016-03-06 12:36
ആ സുദിനം വന്നു ചേർന്നു Very Good
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh