കേരള ഹൗസ് കാര്‍ണിവല്‍ വിശ്വാസ് ലൈവ് കുക്കറിഷോ കോണ്ടസ്റ്റിലും ചാമ്പ്യന്‍ ഷെഫ് മത്സരത്തിലും പങ്കെടുക്കൂ, സമ്മാനങ്ങള്‍ നേടൂ

ജൂണ്‍ 16 ന് നടക്കുന്ന കേരള ഹൗസ്  കാര്‍ണിവലില്‍ ഈ വര്‍ഷവും  വിശ്വാസ് ഫുഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.   ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12  ജോഡികള്‍ക്കുമാത്രമാണ് ഈ ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവര്‍ ലൈവ് ആയി 30  മിനിറ്റിനുള്ളില്‍ നാടന്‍ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്. ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ...

അഞ്ചാമത് സി എസ് ജോണ്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ ഒന്‍പതാം തിയതി

 താലാ ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് സി എസ് ജോണ്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ ഒന്‍പതാം തിയ്യതി നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന തീപാറുന്ന ഇ പോരാട്ടത്തിനു  വിജയരഥത്തില്‍ പടയോട്ടം തുടരുന്ന ലൂക്കനും മിന്നുന്ന പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുന്ന കെസിസിയും തങ്ങളുടെ പ്രതാപകാലം ഓര്‍മി മിപ്പിക്കുവാന്‍ ഇറങ്ങുന്ന ശക്തരായ  ഫിന്‍ഗ്ലാസും ആവേശഭരിതരായി പോരാടുന്ന എല്‍ എസ് സി യും...

ലിഗയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതികളുടെ മൊഴി പുറത്ത്

തിരുവനന്തപുരം: വിദേശ വനിത ലിഗയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികളുടെ മൊഴി. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞതാണ് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. ഫൈബര്‍ ബോട്ടിലാണ് ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്തുവെന്നും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ പറഞ്ഞു. മാര്‍ച്ച് 14 വൈകുന്നേരം 5.30വരെ പ്രതികളും ലിഗയും കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ലിഗയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ...

ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ്,മെയ് മാസം അംഗത്വ മാസാചരണം നടത്തുന്നു

 ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ്  അംഗത്വ മാസാചരണം നടത്തുന്നു. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കാനും, പുതിയ അംഗങ്ങള്‍ക്ക്  ഡബ്‌ള്യു.എം.സി യില്‍ ചേര്‍ന്ന് സഹകരിക്കാനുമുള്ള  അവസരമാവും ഒരു മാസം നീളുന്ന അംഗത്വ മാസാചരണത്തില്‍ ലഭിക്കുക. അംഗത്വത്തിനുള്ള അപേക്ഷ ഫോം ഡബ്ല്യൂ.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://wmcireland.com/MembershipApplication.pdf  പൂരിപ്പിച്ച...

ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ്,മെയ് മാസം അംഗത്വ മാസാചരണം നടത്തുന്നു

 ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ്  അംഗത്വ മാസാചരണം നടത്തുന്നു. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കാനും, പുതിയ അംഗങ്ങള്‍ക്ക്  ഡബ്‌ള്യു.എം.സി യില്‍ ചേര്‍ന്ന് സഹകരിക്കാനുമുള്ള  അവസരമാവും ഒരു മാസം നീളുന്ന അംഗത്വ മാസാചരണത്തില്‍ ലഭിക്കുക. അംഗത്വത്തിനുള്ള അപേക്ഷ ഫോം ഡബ്ല്യൂ.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://wmcireland.com/MembershipApplication.pdf  പൂരിപ്പിച്ച...

"നൂറ്റൊന്നിൻ നിറവിൽ" ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് ഐറീഷ് മലയാളികളുടെ ഗാനോപഹാരം.

Chrisostom1 0b7bdഡബ്ലിൻ: നൂറ്റൊന്നാം പിറന്നാൾ ആഘോഷിയ്ക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ പത്മഭൂഷൺ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയ്ക്ക് ഐറീഷ് മലയാളികളുടെ സ്നേഹത്തിൽ കുതിർന്ന ഗാനോപഹാരം.

കഴിഞ്ഞ വർഷം തിരുമേനിയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഐറീഷ് മലയാളിയും പത്രപ്രവർത്തകനുമായ കെ.ആർ.അനിൽകുമാർ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ച ഏതാനും വരികൾക്ക് ശ്യാം ഈസാദ് ഈണം നൽകി ആലപിച്ച "നൂറ്റൊന്നിൻ നിറവിൽ" എന്ന ഗാനാവിഷ്കാരം ആണ് April 27 ന് നൂറ്റൊന്നാം...

സിനി ചാക്കോ (27) അയര്‍ലണ്ടില്‍ നിര്യാതയായി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്ന സിനി ചാക്കോ (27) നിര്യാതയായി. മാര്‍ച്ച് 14 ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി റോഡ് മുറിച്ചു കടക്കവേ, പെഡസ്ട്രിയന്‍ ക്രോസ്സിങ്ങില്‍ വച്ചു കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

തലക്കു പരിക്ക് പറ്റി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന സിനി 12 - ആം തീയതി വ്യാഴാഴ്ച 12.15 pm കൂടി മരണത്തിനു കീഴടങ്ങി. അപകട വാര്‍ത്തയറിഞ്ഞയുടനെ...

WMC മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: മലയാള ഭാഷയേയും വായനാശീലവും അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥശാലയുടെ മൈബൈല്‍ ലൈബ്രറി ബ്യൂമോണ്ടില്‍ നിന്നും പ്രയാണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്യൂമോണ്ടില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥ ശാല ലൈബ്രേറിയന്‍ ശ്രീകുമാര്‍ നാരായണന്‍, ജയ്‌നി സാജന് ബുക്ക് കൈമാറി മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. വരും മാസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന...

IPL ക്രിക്കറ്റ് മത്സരം 15 യൂറോ നിരക്കില്‍ തടസം കൂടാതെ യൂറോപ്പില്‍ നിയമപരമായി കാണാം

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമായി യൂറോപ്പില്‍ എവിടെയും നിയമപരമായി സ്മാര്‍ട്ട് ടി.വി, സ്മാര്‍ട്ട് ഫോണ്‍, റോക്കു ബോക്‌സ്, ആന്‍ഡ്രോയിഡ് ബോക്‌സുകള്‍ തുടങ്ങി നിരവധി ഡിവൈസുകളില്‍ നിയമപരമായി 2 മാസത്തെ ചാനലുകള്‍ ഉള്‍പ്പെടെ കാണുവാന്‍ യപ്പ് ടി.വി അവസരമൊരുക്കുന്നു. ഏപ്രില്‍ 7 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ മുതല്‍ തടസങ്ങള്‍ ഇല്ലാതെ HD ക്ലാരിറ്റിയില്‍ ലഭ്യമാണ്. യപ്പ് ടി.വിയുടെ അയര്‍ലണ്ടിലെ വിതരണക്കാരായ ദക്ഷിണ്‍ സര്‍വീസ് ലിമിറ്റഡില്‍ നിന്നും 15 യൂറോ...

4 MUSICS ടീമിന് താലയില്‍ സ്വീകരണം



ഒപ്പം, വില്ലന്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കി മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞരായ  Jim Jacob, Eldhose Alias, Biby Mathew,  Justin James എന്നിവരടങ്ങിയ 4 MUSICS ടീമിന് ഇന്ന് വൈകിട്ട് 6:30 ന് താല സ്‌പൈസ് ബസാര്‍ ഹാളില്‍ സ്വീകരണം നല്‍കുന്നു. മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു പിടി ഗാനങ്ങള്‍ 4 MUSICS ടീം സോള്‍ ബീറ്റ്‌സിനൊപ്പം വേദിയില്‍ അവതരിപ്പിക്കും.