ireland-lead

നാവില്‍ കൊതിയൂറും നാട്ടുരുചിയുമായി വാട്ടര്‍ഫോര്‍ഡിലെ ഭക്ഷ്യമേള.

നാവില്‍ കൊതിയൂറും നാട്ടുരുചിയുമായി വാട്ടര്‍ഫോര്‍ഡിലെ ഭക്ഷ്യമേള.

  വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ്മയായ ജ്വാലയുടെ ആഭിമുഖ്യത്തില്‍ Taste Of I... Read more

ireland-row-1

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര യപ് ടിവിയില്‍

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര യപ് ടിവിയില്‍

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഹീറോ നിദാഹസ് ട്രോഫി യപ് ടിവി സംപ്രേഷണം... Read more

മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ Staff Nurse, CNM, ADON, Director of Nursing ജോലി അവസരങ്ങള്‍

മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ Staff Nurse, CNM, ADON, Director of Nursing ജോലി അവസരങ്ങള്‍

അയര്‍ലണ്ടിലെ പ്രസിദ്ധമായ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകളിലേക്ക് മികച്ച വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി Staff Nurse, CNM,... Read more

ഒ.ഐ.സി.സി അയര്‍ലണ്ട് , റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍ വി.ഡി സതീശന്‍ എംഎല്‍ എ പങ്കെടുക്കും

ഒ.ഐ.സി.സി അയര്‍ലണ്ട് , റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍ വി.ഡി സതീശന്‍ എംഎല്‍ എ പങ്കെടുക്കും

    ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍... Read more

ireland-row-2

അയർലണ്ടിൽ ഇന്ന് മുതൽ ടാക്സി നിരക്കുകളിൽ 3.22%  വർദ്ധന

അയർലണ്ടിൽ ഇന്ന് മുതൽ ടാക്സി നിരക്കുകളിൽ 3.22% വർദ്ധന

അയർലണ്ടിൽ ഇന്ന് മുതൽ ടാക്സി നിരക്കുകളിൽ വർദ്ധന നിലവിൽ വന്നതായി National Transport Authority (NTA) അറിയിച്ചു. 3.22% വർദ്ധനവാണ്... Read more

മാജിക് വിത്ത് എ മിഷന്‍ മാര്‍ച്ച് 24 ന് ദ്രോഗ്‌ഹെഡായില്‍

മാജിക് വിത്ത് എ മിഷന്‍ മാര്‍ച്ച് 24 ന് ദ്രോഗ്‌ഹെഡായില്‍

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) യുടെ നേതൃത്വത്തില്‍ അയര്‍ലന്‍ഡ് പര്യടനത്തിന് എത്തുന്ന പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്... Read more

കോര്‍ക്കിലെ ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിന്റെ സെമിനാറും ഗ്രേഡിങ്ങും വിജയകരമായി നടത്തപ്പെട്ടു.

കോര്‍ക്കിലെ ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിന്റെ സെമിനാറും ഗ്രേഡിങ്ങും വിജയകരമായി നടത്തപ്പെട്ടു.

  മലയാളിയായ ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിലെ (JKSCork ) കുട്ടികളുടെ മൂന്നാമത് ഗ്രേഡിങ്ങും സെമിനാറും ജനുവരി 27 ... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old new-sIreland