ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' : ആ പ്രത്യേക സംഭവം ഓര്‍മ്മയില്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍
- വ്യാഴം, 08 ആഗസ്റ്റ് 2019

ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചിലപ്പോള്‍ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാന്‍ ഇടയുണ്ടെന്നും അല്ലെങ്കില്‍, ആഘാതത്തില്‍ നിന്നും മുക്തനാകുമ്പോള്‍ ഈ ഓര്‍മകള്‍ ശ്രീറാമിന് തിരികെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.ശ്രീറാമിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്രീറാമിന് തലകറക്കവും തലവേദനയും അനുഭവപ്പെട്ടിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഇയാളുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട് എന്നും വിവരമുണ്ട്. റീമാന്ഡിലായിരിക്കെ സര്‍ജിക്കല്‍ ഐ.സി.യുവില പ്രവേശിപ്പിച്ചിരുന്ന ശ്രീറാമിനെ പിന്നീട് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ട്രോമ ഐ.സി.യുവില്‍ നിന്ന് ഇപ്പോള്‍ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്ക് ശ്രീറാമിനെ മാറ്റിയിട്ടുണ്ട്.