മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടും കേന്ദ്രം നടപടിയെടുത്തില്ല; കശ്മീരില്‍ എട്ട് പൊലീസുകാര്‍ രാജിവെച്ചു

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിന്നാലെ എട്ട് പൊലീസുകാര്‍ രാജിവെച്ചു. പൊലീസുകാര്‍ക്കു നേരെ ഭീകരരുടെ ഭീഷണി ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. എട്ട് പേരില്‍ നാല് പൊലീസുകാര്‍ രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ട് വീഡിയോ പുറത്തുവിട്ടു. താന്‍ കശ്മീര്‍ പൊലീസില്‍ സ്‌പെഷല്‍ ഓഫീസറായാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് സെപ്റ്റംബര്‍ 20 മുതല്‍ പൊലീസുമായി യാതൊരു ബന്ധവുമില്ലെന്ന് രാജിവച്ച നവാസ് അഹമ്മദ് പറഞ്ഞു. ചൊവ്വാഴ്ച ഹിസ്ബുല്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവയ്ക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുക എന്നതായിരുന്നു ഭീഷണി. ഷോപിയാനില്‍ നിന്നും ഇന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh