ശ്രീജിത്തിന്റെ മരണം പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്: ചെന്നിത്തല

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് പൊലീസുകാരെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുെവന്നും അദ്ദേഹം ആരോപിച്ചു. എസ്പി അടക്കമുള്ളവര്‍ക്കെതിരെ നടപടി വകുപ്പ് തലത്തില്‍ ഒതുക്കുന്നുവെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത നടപടി ദുരൂഹമാണെന്നും മുഖ്യമന്ത്രിയുടെ പേരില്‍ ഭരണ മുന്നണിയുടെ അനുയായികള്‍ തട്ടിപ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ റബര്‍ സ്റ്റാമ്പല്ലെന്നും അദ്ദേഹം പറഞ്ഞു.
 
കസ്റ്റഡി മരണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച യുഡിഎഫ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പിക്കറ്റിംഗ് ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh