മലയാളി ബി എസ് എഫ് ജവാനെ 47 ലക്ഷം രൂപയുമായി പിടികൂടി

 


ആലപ്പുഴ: മലയാളി ബി എസ് എഫ് സൈനികനെ 47 ലക്ഷം രൂപയുമായി സി ബി ഐ പിടികൂടി. ആലപ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ബി എസ് എഫ് കമാന്‍ഡന്റായ ജിബു ഡി മാത്യുവാണ് ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റിലായത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ സമീപമുള്ള സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടു പോയി.ജിബു മാത്യുവിന്റെ കയ്യിലുള്ള ബാഗ് പരിശോധിക്കാന്‍ സി ബി ഐ തയാറായപ്പോള്‍ ഇയാള്‍ സമ്മതിച്ചില്ല. പിന്നീട് ബലമായി നടത്തിയ പരിശോധനയില്‍ വലിയ ട്രോളി ബാഗില്‍ പ്‌ളാസ്റ്റിക് കവറില്‍ പണം സൂക്ഷിച്ചിരുന്നത് കണ്ടെത്തി. നോട്ടെണ്ണുന്ന യന്ത്രം ഉപയോഗിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുതിയത്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh