വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ മാറ്റി

 
ചെന്നൈ: ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അസാധാരണ നടപടിക്രമങ്ങള്‍ക്കൊടുവില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ കെ.വേലുസാമിയെ ആണ് നീക്കം ചെയ്തത്. പകരം പ്രവീണ്‍ പി.നായരെ നിയമിച്ചു.
 
വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയ പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്നു പറഞ്ഞാണ് വരണാധികാരി പത്രിക തള്ളിയത്. എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി മധുസൂദനന്റെ ആളുകള്‍ ഇവരെ ഭീഷണിപ്പെടുത്തി കത്ത് വാങ്ങുകയായിരുന്നുവെന്നാണ് വിശാലിന്റെ ആരോപണം.
 
ഇതു തെളിയിക്കാന്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പത്രിക സ്വീകരിച്ചുവെന്ന് വിശാല്‍ അവകാശപ്പെട്ടിരുന്നെങ്കിലും പത്രിക തള്ളിയെന്ന് വരണാധികാരി പന്നീട് വ്യക്തമാക്കുകയായിരുന്നു.
 
സൂക്ഷ്മ പരിശോധനാ ദിവസമായ ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് ഏറെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാത്രി പതിനൊന്നോടെയായിരുന്നു വിശാലിന്റെ പത്രിക തള്ളിയെന്ന വിവരം പ്രഖ്യാപിച്ചത്. വിശാലിനെ പിന്താങ്ങിയ സുമതി, ദീപന്‍ എന്നിവര്‍ തനിക്കു മുന്നില്‍ നേരിട്ട് ഹാജരായെന്നാണ് വരണാധികാരി വേലുസ്വാമിയുടെ വിശദീകരണം. എന്നാല്‍, പത്രിക തള്ളിയതിനെതിരെ പരാതിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ കണ്ട വിശാല്‍ പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തിയെന്നു തെളിയിക്കാന്‍ തന്റെ കൈവശം വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh