AdBanner1

confident travel 4f992

AdBanner2

clevermoney ad d4655

AdBanner3

spicebazar ad cfcad

വിശാലിന്റെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു; തള്ളിയ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന്റെ പത്രിക അംഗീകരിച്ചു. തെറ്റായ വിവരം നല്‍കിയെന്ന പേരില്‍ ആദ്യം വിശാലിന്റെ പത്രിക തള്ളിയിരുന്നു. പിന്നീട് താരം റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സമരത്തിനൊടുവില്‍ രാത്രിയോടെ പത്രിക അംഗീകരിക്കുകയായിരുന്നു.
 
പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം. നാമനിര്‍ദേശ പത്രിക അംഗീകരിക്കപ്പെട്ടതായും ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിശാല്‍ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സന്തോഷം അറിയിച്ചുകൊണ്ട് വിശാല്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.
 
നാമനിര്‍ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം ഇന്നു വൈകുന്നേരം വിശാല്‍ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും വിശാലിന്റെയുമാണ് നാമനിര്‍ദേശ പത്രിക സുക്ഷ്മപരിശോധനയില്‍ തള്ളിയത്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh