എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി:പി​ന്നി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ?

s durga 650x400 61511512417 05f48വിവാദ ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. പേര് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് കൈമാറുകയും ചെയ്തു. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
 
ചിത്രത്തിന്റെ ടൈറ്റിലില്‍ പേര് എഴുതിയതിലുള്ള അപാകത മുംബൈ സെന്‍സര്‍ ബോര്‍ഡാണ് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ തുടര്‍ന്ന് എസ്. ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയും ബാധിക്കും.
 
ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് എസ് ദുര്‍ഗ പിന്‍വലിച്ച നടപടിയെ എതിര്‍ത്തുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
 
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നേരത്തേ പറഞ്ഞിരുന്നു.
ഹൈകോടതി ഉത്തരവ് മറികടക്കാനുള്ള ഗൂഢനീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh