ഹാദിയയെ സുപ്രീം കോടതി സ്വതന്ത്രയാക്കി; പഠനം തുടരാന്‍ സേലത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവ്

hadiya1 4b773

ന്യൂഡല്‍ഹി: രാജ്യം ശ്രദ്ധിച്ച നിയമപോരാട്ടത്തില്‍ സുപ്രീം കോടതിയില്‍ ഹാദിയക്ക് വിജയം. ഹാദിയയെ സ്വതന്ത്രമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പഠനം തുടരുന്നതിന് ഡല്‍ഹിയില്‍ നിന്ന് ഹാദിയയെ സേലത്തെ ഹോമിയോ കോളജിലേക്ക് കൊണ്ടു പോകാമെന്നും കോടതി ഉത്തരവിട്ടു. കോളജ് ഡീനിനെ ഹാദിയയുടെ രക്ഷിതാവായി കോടതി നിയമിച്ചു.

ഇതോടെ ഹാദിയയെ മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് മാറ്റി. ഹാദിയയുടെ സുരക്ഷാ ചുമതല തമിഴ്‌നാട് സര്‍ക്കാരിന് നല്‍കി. വൈകുന്നേരം അഞ്ച് മണിയോടെയാണ് സുപ്രീം കോടതി ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ തുടങ്ങിയത്. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്താണ് ഹാദിയയുടെ സ്വപ്നമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

വ്യക്തിപരമായ കാര്യങ്ങളാണ് കോടതി ചോദിച്ചു തുടങ്ങിയത്. തുടര്‍ന്ന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടത്. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് വീട് വിട്ടതെന്നും ഹാദിയ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. പഠനചെലവ് വഹിക്കാന്‍ ഭര്‍ത്താവ് തയ്യാറാണ്. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ തയ്യാറല്ല. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതല്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു ഹാദിയയുടെ മൊഴി. ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്റേയും എന്‍.ഐ.എ അഭിഭാഷകന്റേയും വാദങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ച് മണിയോടെയാണ് സുപ്രീം കോടതി ഹാദിയുടെ നിലപാട് കേട്ടത്.

ഹാദിയയുടെ മാതാപിതാക്കളും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും വന്‍ മാധ്യമപ്പടയും കോടതി മുറിയില്‍ ഉണ്ടായിരുന്നു. അതേസമയം അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഹാദിയയുടെ ഭാഗം കേട്ടത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയില്ല. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh