ജയിലിലെ സുഖസൗകര്യങ്ങൾ ശശികല പണമെറിഞ്ഞോ?

v.k sasikala d8bf4

ജയലളിത മരിച്ചതിന് പിന്നാലെ കലങ്ങിമറിയാൻ തുടങ്ങിയതാണ് തമിഴ്‌നാട് രാഷ്ട്രീയം. ഇതുവരെ അതിനൊരു ശമനമുണ്ടായിട്ടില്ല. ജയലളിതയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയായി തോഴി ശശികല സ്ഥാനമേറ്റെടുക്കും എന്നായിരുന്നു വാർത്ത. അതിനുള്ള ഒരുക്കത്തിനിടയിലാണ് ജയിൽശിക്ഷ വിധിച്ച് സുപ്രീം കോടതി എല്ലാം മുടക്കിയത്. ഇതിനിടയിൽ എത്ര വിവാദങ്ങളുണ്ടായി എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാകില്ല. മന്നാർകുടി മാഫിയ എന്നറിയപ്പെടുന്ന ശശികലയുടെ കുടുംബത്തേയും ബന്ധുക്കളെയും പൂർണ്ണമായും അകറ്റി നിർത്താനും ശ്രമമുണ്ടായി. ഇപ്പോഴത്തെ വിവാദം എന്താണന്ന് വെച്ചാൽ ജയിലിൽ സുഖസൗകര്യങ്ങൾ ലഭിക്കാൻ കൈക്കൂലി കൊടുത്തു എന്ന ആരോപണമാണ്. 
 
ശശികലക്ക് പരപ്പന അഗ്രഹാര ജയിലിൽ സുഖവാസമെന്ന 0റിപ്പോർട്ടിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേരെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായും ജയിൽ വകുപ്പ് ഡിഐജി ഡി രൂപ തയ്യാറാക്കിയ റിപ്പോർട്ടിൽ  പറയുന്നു. അതേ സമയം ഡിഐജിയുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ സത്യനാരായൺ റാവു നിഷേധിച്ചു.
 
ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും സഹായികളായി രണ്ട് തടവുകാരെയും ജയിലിൽ അനുവദിച്ച് കൊടുത്തതായാണ് ഡിഐജി  രൂപയുടെ റിപ്പോർട്ടിലുള്ളത്. ഇതിനായി രണ്ട് കോടി രൂപ ജയിലിലെ ഉദ്യോഗസ്ഥർക്ക് നൽകി. ജയിൽ ഡിജിപി സത്യനാരായണ റാവുവിന് 1 കോടി രൂപ നൽകി. മറ്റ്  ഉന്നത ഉദ്യോഗസ്ഥർക്ക്ും ശശികല വൻതുക കൈക്കൂലി നൽകിയെന്നും ഡി രൂപ പറഞ്ഞു. അതേ സമയം ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ത്യനാരായൺ റാവു രംഗത്തെത്തി. ശശികലക്ക് ജയിലിൽ അധിക സൗകര്യങ്ങൾ  അനുവദിച്ചിട്ടില്ല. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചെന്നുള്ള ആരോപണം  തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 
ശശികലയ്ക്ക് പുറമേ മറ്റ് കുപ്രസിദ്ധരായ തടവുകാരായ അബ്ദുൽ കരീം തെൽഗി അടക്കമുള്ളവർക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി റിപ്പോർട്ടിലുണ്ട്. ഡിഐജി രൂപ തയ്യാറാക്കിയ റിപ്പോർട്ട് പൊലീസ് ഇൻസ്പെക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോയ്ക്കും സമർപ്പിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh