കേരളത്തിൽ ആശുപത്രി-നഴ്‌സ്- സർക്കാർ വടംവലി

Nurses Protest 760x400 aa37b

സത്യത്തിൽ ഇപ്പോൾ കേരളത്തിലെ ആശുപത്രികളിൽ നടക്കുന്നത് വടംവലി തന്നെയാണ്. സർക്കാരും ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരുമാണ് ഈ വടംവലിയിലെ അംഗങ്ങൾ. ഒരു നഴ്‌സുമാർ തങ്ങൾക്ക് അവകാശപ്പെട്ട മിനിമം വേതനം ലഭിക്കണം എന്ന് പറഞ്ഞാണ് സമരം ചെയ്യുന്നത്. ഇതിന് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. ഡെങ്കിപ്പനി വ്യാപകമായ സമയത്ത് തന്നെ വേണമായിരുന്നോ എന്ന ചോദ്യം മാത്രമാണ് ഉയരുന്നത്. എന്നാൽ അടിയന്തിര ഘട്ടത്തിൽ ജോലി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്.
 
അതിനിടയിൽ പുറത്തു വരുന്ന വാർത്ത നഴ്‌സിങ്ങ് സമരത്തെ എങ്ങനെയും പൊളിക്കാന് വേണ്ടിയുള്ളതാണ്. ഒരു സംഘം ആശുപത്രിക്കാർ തിങ്കളാഴ്ച മുതൽ അടച്ചിട്ട് സമരം ചെയ്യാനാണ് പദ്ധതി. ശമ്പള വർദ്ധനവ് നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് ആശുപത്രി മാനേജ്‌മെന്റ് സമരം ചെയ്യാനൊരുങ്ങുന്നത്. അതേസമയം ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് നഴ്‌സിങ്ങ് സമൂഹം. സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനം. ഇതോടെ അത്യന്തം അനിശ്ചിതാവസ്ഥയിലാണ് കേരളത്തിലെ ആശുപത്രിലോകം. 
 
ഇതിനടിയില്‍ സര്‍ക്കാരും ആശുപത്രി മാനേജ്മെന്‍റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ അടച്ചിടരുതെന്ന് മാനേജ്‌മെന്റുകളോട് സർക്കാർ. ആശുപത്രികൾ അടച്ചിട്ടാൽ പ്രതിസന്ധിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നഴ്‌സുമാർക്ക് അനുകൂലമാണ് സർക്കാർ നിലപാട്. ശമ്പളം വർധിപ്പിക്കുന്നതിന് സർക്കാരിന് പരിമിതികളുണ്ട്. ഇത് പ്രകാരം നഴ്‌സുമാരുടെ വേതന വർധനവ് തൃപ്തികരമെന്നും കെ കെ ശൈലജ പറഞ്ഞു. 
 
ഇതോടെ വലയുന്നത് ആശുപത്രി മാനേജ്മെന്‍റാണ്. അതാണ് ഉടനടി നടന്ന വാര്‍ത്താസമ്മേളനം കാണിക്കുന്നത്. ആശുപത്രികൾ അടച്ചിട്ടുള്ള സമരത്തിനില്ലെന്നു കോൺഫെഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ. ഈ രീതിയിലുള്ള സമരങ്ങളോട് യോജിക്കാനാവില്ലെന്നു അസോസിയേഷൻ പ്രസിഡന്റ് ഫാദർ തോമസ്  വൈക്കത്തുപറമ്പിൽ പറഞ്ഞു. സമരമെന്നത് ചിലരുടെ വ്യക്തിപരമായ അഭിപ്രായമാകാം. ഈ തീരുമാനത്തോട് അസോസിയേഷൻ യോജിക്കുന്നില്ലനും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
 
എന്നാല്‍ ആശുത്രികള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന ആഹ്വാനം കേട്ടശേഷവും സമരം ശക്തമാക്കാനാണ് ന‍ഴ്സുമാരുടെ തീരുമാനം. ഇതൊക്കെയാണ് ഇപ്പോ‍ഴത്തെ പ്രശ്നം. കടുത്ത പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ ആശുപത്രി രംഗം കടന്ന് പോകുന്നത്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെങ്കിലും നഴ്‌സുമാരുടെ ആവശ്യങ്ങളെ പരമാവധി തടയാനാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നീക്കം. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍, മിനിമം വേജസ് കമ്മിറ്റി തുടങ്ങിയവരുള്‍പ്പെടെയുള്ളവരുമായി സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പള വര്‍ദ്ധനവിനെപ്പറ്റി സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചെങ്കിലും നഴ്‌സുമാരും തൃപ്തരല്ല.
 
ശമ്പളം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം മുന്‍കൂട്ടികണ്ട് ചൂഷണത്തിനായി പുതിയ പദ്ധതികള്‍ മാനേജ്‌മെന്റുകള്‍ ഇതിനകം തന്നെ തയ്യാറാക്കിയെന്നും നഴ്‌സുമാര്‍ പറയുന്നു.
 
നഴ്‌സുമാരുടെ എണ്ണം കുറച്ച് അധിക ഭാരം അടിച്ചേല്‍പ്പിക്കാനുളള നീക്കങ്ങളാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നത്. അധിക സമയം ജോലിയെടുപ്പിക്കാനുളള തന്ത്രങ്ങളും മാനേജ്‌മെന്റുകള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളേയും എഎന്‍എം ജീവനക്കാരേയും ഉപയോഗപ്പെടുത്തി പരിഹാരം കാണാനുളള ശ്രമങ്ങളും ആശുപത്രി മാനേജ്‌മെന്റുകള്‍ നടത്തുകയാണ്. ചില ആശുപത്രികളില്‍ എഎന്‍എം തസ്തികകളിലെ പരിചയ സമ്പന്നര്‍ക്ക് പ്രമോഷന്‍ വാഗ്ദാനങ്ങള്‍ വരെ മാനേജ്‌മെന്റുകള്‍ നല്‍കിക്കഴിഞ്ഞു.
 
50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയും 100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ സര്‍വ്വീസിലേതിന് സമാനമായ ശമ്പളവും നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കപ്പെടുന്നില്ല. അതാണ് ആരോപണമായി ഉയരുന്നത്. കിടക്കകളുടെ എണ്ണം കുറച്ചു കാട്ടിയാണ് വന്‍കിട ആശുപത്രികള്‍ ലേബര്‍ കമ്മിഷനില്‍നിന്ന് ഇ!ളവുകള്‍ സംഘടിപ്പിക്കുന്നത്. ഇത് തുടരുന്നപക്ഷം നിലവില്‍ പ്രഖ്യാപിച്ച ശമ്പളത്തിര്‍നിന്ന് പത്ത് ശതമാനം ചൂഷണത്തിന് വ!ഴിയൊരുങ്ങുമെന്നും ന!ഴ്‌സുമാര്‍ ഭയപ്പെടുന്നു. ഇതാണ് പ്രധാനമായും ന‍ഴ്സുമാർ സർക്കാർ നിശ്ചയിച്ച വേതനനിരക്കിനോട് മുഖം തിരിക്കാൻ കാരണം. 
 
ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 326 ആശുപത്രികളിലാണ് യു.എന്‍.എ.‍ സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്്.യു എൻ എയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് നഴ്സുമാർ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തി. ശക്തിപ്രകടനം പോലും മാധ്യമങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh