ദിലീപിന്റെ അറസ്റ്റ്; കയ്യടി സർക്കാരിന് മാത്രമുള്ളതാണ്!

dileep 14771
ദിലീപിന്റെ അറസ്റ്റിൽ രണ്ട് തരത്തിലാണ് ജയ് വിളികൾ ഉണ്ടാകുന്നത്. ഒന്നാമത്തെ നിര പോലീസിന് ജയ് വിളിക്കുന്നു. ഒരു കൂട്ടമാളുകൾ സർക്കാരിന് ജയ് വിളിക്കുന്നു. ദിലീപിനെ പോലൊരു നടനെ, നിർമ്മാതാവിനെ, മലയാള സിനിമയെ മുഴുവൻ നിയന്ത്രിച്ചിരുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച ധൈര്യത്തിന് പിന്നിൽ സർക്കാരിന്റെ ആർജ്ജവമാണെന്ന ഉത്തമ ബോധ്യത്തിൽനിന്നാണ് സർക്കാരിന് ജയ് വിളികൾ ഉണ്ടാകുന്നത്. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുൻ സർക്കാരിനേയും പിണറായി വിജയൻ സർക്കാരിനേയും മുൻനിർത്തിയുള്ള താരതമ്യം വരുന്നത്. 
 
പൾസർ സുനിയിൽ ഒതുങ്ങുമായിരുന്ന അറസ്റ്റും അന്വേഷണവുമാണ് ദിലീപിലേക്ക് എത്തുകയും അറസ്റ്റ് ഉണ്ടാകുകയും ചെയ്തിരിക്കുന്നത്. 
 
ദിലീപ് ഒരു നടൻ മാത്രമല്ല മലയാള സിനിമയിലെ എണ്ണം പറഞ്ഞ നിർമാതാവാണ്, കുറച്ചധികം തിയേറ്ററുകളുടെ ഉടമയയാണ് എല്ലാറ്റിനും ഉപരി അമ്മയെ കയ്യിലിട്ട് അമ്മാനമാടുന്ന പവർ ഫുൾ പേഴ്‌സൺ ആണ്. അതിൻറ തെളിവാണ് വളരെ വൃത്തികെട്ട ആരോപണം വന്നിട്ടും മമ്മൂട്ടിയും മോഹൻലാലും വരെ അയാൾക്ക് പിന്നിൽ നിന്നത്. ദിലീപുമായി ഇടഞ്ഞാൽ തങ്ങളുടെ പടം തിയേറ്ററിൽ ഓടില്ലെന്ന് ഇൻറസ്ട്രിയിൽ എല്ലാവർക്കും അറിയാം. താൻ വിചാരിച്ചാൽ പ്രമുഖ നടൻമാരുടെപടം വരെ തിയേറ്ററിൽ ഓടിക്കാതിരിക്കാൻ മാത്രം ശക്തനായ ലിബർട്ടി ബഷീറിൻറെ തിയേറ്റർ സംഘടനയെ പൂ പറിക്കുന്ന പോലെയല്ലേ അയാൾ ഇല്ലാതാക്കി കളഞ്ഞത് അതിൽ നിന്ന് മനസ്സിലാകും ദിലീപിന് സിനിമാ ലോകത്തുള്ള പവർ എന്ന നിരീക്ഷണം ഉണ്ടാകുന്നത് മനമാധ്യമങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്തുന്ന ഒരാളിൽ നിന്നാണ്. 
 
കുറ്റം ചെയ്തത് എത്ര വലിയ ഉന്നതനായാലും ഇടത് സർക്കാർ വെറുതെ വിടില്ലെന്നൊരു സന്ദേശം നൽകാൻ കഴിഞ്ഞെന്ന് തന്നെയാണ് ഈ അറസ്റ്റിൻറെ നേട്ടം എന്ന കമന്റും കാര്യങ്ങളെ വ്യക്തമാക്കുന്നുണ്ട്. 

Untitled 12 2fc27

സിനിമാ നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. വാർത്ത ശരിയാണെങ്കിൽ അതൊരു നിസ്സാര കാര്യമല്ല എന്നു ഞാൻ കരുതുന്നു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിൽ മാത്രമല്ല, പൊതുവേ ഏതു ക്രൈമിലും, അധികാരവും സമ്പത്തും സ്വാധീനവുമുള്ള ആളുകൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടെന്നത് നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഒരു ദൗർബല്യമാണ്. നീതിയുടെ തുല്യമായ വിതരണത്തിൽ ഗുരുതരമായ പാളിച്ചകളുണ്ട്. അതുകൊണ്ടാണല്ലോ, ഒരു ലക്ഷം രൂപ ലോണെടുത്ത കർഷകനെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുത്തിട്ട്, വിജയ് മല്യയെ നമ്മൾ നൈസായി കൈച്ചലാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ അറസ്റ്റ് ഒരു മാറ്റമാണ്. പുതിയ വഴിത്തിരിവാണ്. സാധാരണ മനുഷ്യർക്ക് ജനാധിപത്യത്തിലും അതിന്റെ സംവിധാനങ്ങളിലും ഉള്ള വിശ്വാസത്തെ ബലപ്പെടുത്തുന്നു. നീതി തുല്യമായ് നടപ്പിലാക്കുമ്പോൾ ഒരു സമൂഹത്തിന് ലഭിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. എൽ ഡി എഫ് സർക്കാരിന് വോട്ട് ചെയ്തതിൽ അഭിമാനം തോന്നുന്ന മറ്റൊരു കാര്യം കൂടെ സംഭവിച്ചിരിക്കുന്നു എന്ന പോസ്റ്റിലും വ്യക്തമാക്കുന്നത് സർക്കാരിന്റെ ഇച്ഛാശക്തി തന്നെയാണ്.
 
 Untitled 11 2f705
 
ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിൽ വ്യക്തിപരമായി സന്തോഷമൊന്നുമില്ല. അയാളുടെ ചില സിനിമകളോ, അതിലെ ചില റോളുകളോ നിശ്ചയമായും ആദ്യ കാഴ്ച്ചയിൽ അക്കാലത്ത് വളരെയേറെ ഇഷ്ടപ്പെട്ടവ തന്നെയാണ്. തിളക്കത്തിനോ മീശ മാധവനോ ടിക്കറ്റ് കിട്ടാൻ വേണ്ടി നടത്തിയ യുദ്ധങ്ങൾ എന്റെയൊക്കെ കൗമാര ഭാവനയിൽ നിറഞ്ഞു തന്നെ നിൽക്കും.
പക്ഷേ, ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിൽ രാഷ്ട്രീയമായി സന്തോഷമുണ്ട്. ഇല്ല ചേട്ടാ എനിക്കതിൽ ഇൻവോൾവ്‌മെന്റ് ഒന്നുമില്ലെന്ന് സത്യവാങ്മൂലം നൽകിയതിനാൽ കുറ്റവിമുക്തി നൽകിയ നടന സംഘത്തെ, ഇറങ്ങാൻ പോകുന്ന കോടിപ്പടത്തിന്റെ പണച്ചാക്കായ നിർമ്മാതാവിനെ, അയാൾ ഇത്ര കാലം കൊണ്ട് നിർമ്മിച്ചെടുത്ത ഉപജാപക സംഘത്തെ പുല്ല് പോലെയവഗണിച്ച ഈ അറസ്റ്റിനെ രാഷ്ട്രീയമായി അഭിനന്ദിക്കുന്നു.
പണത്തിന് മീതെ ഇവിടെ ചില രാഷ്ട്രീയപ്പരുന്തുകളൊക്കെ പറക്കുമെന്നതിൽ.. 
Untitled 10 91508
 
ഇതും സർക്കാരിന് കയ്യടിക്കുന്ന ഒരു സഖാവിന്റെ പോസ്റ്റാണ്. ഇതിൽ കയ്യടി സർക്കാരിന് മാത്രമാണ്.

Untitled 4 1 ba5af


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh