നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിൽ

dileep 99674

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ ദിലീപിന് പങ്കെന്ന് പോലീസ്. വിഷയത്തിൽ രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാലിലെ മുതൽ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. രാവിലെ മുതൽ ദിലീപ് പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. രാവിലെ മുതൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പൾസർ സുനിയെ വിശദമായ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ്  സ്ഥിരീകരിച്ചിട്ടുണ്ട്. 
 
യുവ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറെക്കുറെ പൂർത്തിയായതായും വ്യക്തമായ തെളിവുകൾ ലഭിച്ച് കഴിഞ്ഞതായും പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകൾ ഒരിക്കലും പോലീസ് ഉദ്യോഗസ്ഥകർ വ്യക്തമക്കിയിരുന്നില്ല. ദിലീപിനെ ഉടൻ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുമെന്നാണ് ്ഇപ്പോൾ ലഭിക്കുന്ന സൂചന. നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ ഉടൻതന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. 
 
പൾസർ സുനിയുടെ ഫോൺവിളികളാണ് ദിലീപിനെ കുരുക്കിയത്. നടി ആക്രമിക്കപ്പെട്ട ദിവസം മുതൽതന്നെ ദിലീപ് സംശയത്തിന്റെ മുനയിലായിരുന്നുവെങ്കിലും കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജയിലിൽ വെച്ച് പൾസർ സുനി ഉപയോഗിച്ച ഫോൺ പോലീസിന് ലഭിച്ചത്. ഇതിലാണ് ദിലീപ്, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ വിളിച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചത്. ഇവരെ മൂന്നുപേരെയും മാറിമാറി വിളിച്ചതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസിന് കാര്യങ്ങൾ എളുപ്പമായത്. 
 
ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ കാക്കനാട് നടത്തുന്ന സ്ഥാപനവുമായി സംഭവത്തിനുള്ള ബന്ധവും പോലീസിന് വ്യക്തമായിട്ടുണ്ട്. കാവ്യ നടത്തുന്ന ഈ സ്ഥാപനത്തിലാണ് സുനി ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് കൈമാറിയത്. 
 
ഇവിടെ നടത്തിയ റെയ്ഡിൽ രണ്ട് ലക്ഷം രൂപ സുനിക്ക് കൈമാറിയതിൻരെ രേഖകളും പോലീസിന് ലഭിച്ചു. ദിലീപിനെ കൂടാതെ നാദിർഷായും പോലീസ് കസ്റ്റഡിയിൽ ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാവ്യ മാധവൻ ഉൾപ്പെടെയുള്ളവർ കേസിൽ പിന്നാലെ അറസ്റ്റിലാകുമെന്നാണ് സൂചന.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh