ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചു

kodimaram fb70a

ശബരിമലയില്‍ പുതിയതായി ഇന്ന് ഉച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ കൊടിമരത്തിനാണ് കേടുവരുതിയത്. കൊടിമരത്തിന്റെ തറയില്‍ മെര്‍ക്കുറി അഥവാ രസം ഒഴിച്ചെന്നാണ് കണ്ടെത്തിയത്. മെര്‍ക്കുറിയുടെ പ്രവര്‍ത്തനം മൂലം കൊടിമരത്തറയിലെ സ്വര്‍ണം ഉരുകിപ്പോവുകയുണ്ടായി.
 
സംഭവം നടക്കുമ്പോള്‍ കൊടിമരം പണിത ശില്പിയും മറ്റ് ജോലിക്കാരും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നോക്കുമ്പോഴാണ് നിറം മങ്ങിയതായും മെര്‍ക്കുറി ഒഴിച്ചതായും കണ്ടത്. സംഭവത്തില്‍ തറയിലെ സ്വര്‍ണം ദ്രവിച്ചുപോയി.
 
സന്നിധാനം പോലീസ് സംഭവത്തില്‍ കേസെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് സന്നിധാനത്തുണ്ട്. ആരോ മനപൂര്‍വം കരുതിക്കൂട്ടി ചെയ്തതാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് സംഭവത്തില്‍ ഡിജിപിക്ക് നേരിട്ട് പരാതി ന്നല്കിയിട്ടുണ്ട്. 
 
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്യമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. പരിശോധനയില്‍ തൊഴാനെത്തിയ മൂന്ന് പേര്‍ കൊടിമരത്തില്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ 11.50നും 12.30നും ഇടയിലാണ് കൊടിമരത്തില്‍ പ്രതിഷ്ഠ നടത്തിയത്. 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh