കൊച്ചി മെട്രോയിലെ പാമ്പ്; മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ

19400640 1292834777492241 7383149105610608698 o 40f80

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ഒരു പടമായിരുന്നു കൊച്ചി മെട്രോയിൽ കിടന്നുറങ്ങുന്ന ഒരാളുടേത്. കൊച്ചി മെട്രോയിലും പാമ്പ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്യപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന മലയാളിയുടെ സ്വഭാവമാണ് ഇങ്ങനെ ട്രോൾ ചെയ്യപ്പെടാൻ കാരണം. ലോകോത്തര നിലവാരത്തിൽ ഓടിത്തുടങ്ങിയ കൊച്ചി മെട്രോയിലും ഒരാൾ മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു, അതായിരുന്നു ട്രോളുകൾക്ക് കാരണം. എന്നാൽ ചിത്രത്തിന്റെ പിന്നിലെ സത്യാവസ്ഥ അന്വേഷിച്ചതോടെ ട്രോൾ ചെയ്തവരെല്ലാം പ്രശ്‌നത്തിലായി. 
 
Untitled 6 31ed8കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത ഒരാളുടെ ചിത്രമായിരുന്നു കൊച്ചി മെട്രോയിലെ പാമ്പ് എന്ന പേരിൽ പ്രചരിച്ചത്. മരണാസന്നനായ അനുജനെ ഓർത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എൽദോയെന്ന് ബന്ധുക്കൾ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപങ്ങൾക്കും പരിഹാസത്തിനും മറുപടി നൽകാൻ പോലും കഴിയാതെ വിഷമിക്കുകയാണ് ഈ മിണ്ടാപ്രാണി.
 
മെട്രോയിലെ 'പാമ്പ്' ആരെന്ന അന്വേഷണം എത്തിച്ചത് അങ്കമാലി കിടങ്ങൂരിലെ വീട്ടിലേക്കാണ്. രണ്ടു കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എൽദോയുടെ ജീവിതം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.
 
19420632 10154609781164149 429930295809245638 n 140d2

എറണാകുളം ജനറൽ ആശുപത്രിയിയിൽ അത്യാസന്ന നിലയിൽ അനുജനെ കണ്ടു മടങ്ങും വഴിയാണ് മകന്റെ നിർബന്ധത്തെത്തുടർന് മെട്രോയിൽ കയറിയത്. സ്വന്തം അനുജൻ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലായിരുന്നു എൽദോ എന്ന് അമ്മയും പ്രതികരിച്ചു.
 
Untitled 4 d3881

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എൽദോ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിലും എൽദോയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്. എൽദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യർഥിക്കുന്നു. സത്യാവസ്ഥ പുറത്ത് വന്നതോടെ ട്രോൾ ചെയ്തവരെല്ലാം മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഐസിയു പോലും മാപ്പ് ചോദിച്ചു. കാര്യങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് മുമ്പുതന്നെ ട്രോളുമായി ഇറങ്ങുന്ന മലയാളി സ്വഭാവമാണ് ഇവിടെ വിമർശിക്കപ്പെട്ടത്. 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh