മതേതര തക്കാളിയുണ്ടാകുമോ?

yoga bb7ee

യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷമായി പ്രതികരിച്ചാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എന്താണ് മതേതര യോഗ എന്ന ചോദ്യം ചോദിച്ചാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. 
 
എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുര്‌വേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നത്? പിണറായി വിജയനോട് ബഹുമാനത്തോടെ പറയട്ടെ ലോകം മെറ്റാ ഫിസിക്‌സിന്റെ യുഗത്തിലാണ് എത്തി നില്ക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
 
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ: 
 
സത്യത്തിൽ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയററുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുർവേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നത്? യോഗ ഒരു ശാസ്ത്രമാണ്. ഭാരതീയ ആചാര്യൻമാർ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാർക്കു മാത്രമുള്ളതോ ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ? ലോകം ഇന്നനുഭവിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ശാസ്ത്രസത്യങ്ങളിൽ പലതും പതിനായിരക്കണക്കിനു വർഷം മുൻപ് ഭാരതം സംഭാവന ചെയ്തതാണ്. അതിനർത്ഥം ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നമുക്കൊന്നും ലഭിച്ചില്ലെന്നല്ല. ശാസ്ത്രത്തിന് ജാതിയോ മതമോ മററതിർ വരൻപുകളോ ഇല്ല. ലോകം ഇപ്പോഴാണ് ഇത്ര പ്രാധാന്യത്തോടെ യോഗ അംഗീകരിക്കാൻ തുടങ്ങിയത്. അതിന് അന്താരാഷ്ട്ര യോഗദിനാചരണം നിമിത്തമായി എന്നത് ശരിയാണ്. ഭാരതത്തിൽ ഉടലെടുത്തതിനെല്ലാം ഭാരതീയമായ രീതികളുണ്ടാവുന്നത് സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് ചില സംസ്‌കൃത ശ്‌ളോകങ്ങളൊക്കെ ചൊല്ലുന്നത്. എന്നാൽ ആ ശ്‌ളോകങ്ങളൊക്കെ മുഴുവൻ മനുഷ്യനേയും ഉദ്ദേശിച്ചുള്ളതാണ്. ഇതിലൊന്നും ഇത്ര ദുരഭിമാനം കാണിക്കേണ്ട ആവശ്യമില്ല. വേണ്ടിടത്തേ മതേതരത്വം പറയുന്നതിൽ കാര്യമുള്ളൂ. യോഗയും ആയുർവേദവും കഥകളിയും കർണ്ണാടകസംഗീതവുമൊക്കെ ശീലമാക്കുന്നവർ ചൊല്ലുന്ന ശ്‌ളോകങ്ങളും പാട്ടുകളുമൊക്കെ ആരെങ്കിലും വേറൊരു കണ്ണോടെ കാണാറുണ്ടോ? മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിർവഹണത്തിലുമാണ് പുലർത്തേണ്ടത്. ഇങ്ങനെ പോയാൽ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ? പിണറായി വിജയനോട് ബഹുമാനത്തോടെ പറയട്ടെ ലോകം മെററാ ഫിസിക്‌സിൻറെ യുഗത്തിലാണ് എത്തി നിൽക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh