ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീന തോറ്റതിന്റെ വിഷമത്തില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഇല്ലിക്കലില്‍നിന്നാണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. മീനച്ചലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദിനുവിന്റെ ഫോണ്‍ അറുമാനൂര്‍ കടവില്‍നിന്നു കിട്ടിയിരുന്നു. വെള്ളി പുലര്‍ച്ചെ മുതലാണു ദിനുവിനെ കാണാതായത്. ഇന്ന് രാവിലെയാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തോട്...

കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക്; രാത്രിയോടെ എത്തും

 ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിച്ചേക്കുമെന്ന് സൂചന. രാത്രിയോടെ പ്രത്യേക വിമാനത്തില്‍ എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരങ്ങള്‍. യെദിയൂരപ്പ ബിജെപിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് ഈഗിള്‍ ടെണ്‍ നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ്...

ഗോവയിലും രാഷ്ട്രീയനാടകം; ഭരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

പനാജി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡം അടിസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ സമീപിക്കും. കര്‍ണാടകത്തില്‍ ഇപ്പോഴുള്ളതിനു സമാനമായ സാഹചര്യം ഗോവയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം. മാത്രമല്ല, നാളെ സുപ്രീംകോടതി...

എല്‍ഡിഎഫ് സ്വതന്ത്രന്‍ യുഡിഎഫിനെ പിന്തുണച്ചു ഈരാറ്റുപേട്ട നഗരസഭയില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി.

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. നഗരസഭാ ചെയര്‍മാന് എതിരായ അവിശ്വാസം പാസായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 15 അംഗങ്ങള്‍ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.
 
ഒരാളൊഴികെ മറ്റ് സിപിഐഎം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.
 

ശ്രീജിത്തിന്റെ മരണം പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്: ചെന്നിത്തല

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് പൊലീസുകാരെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുെവന്നും അദ്ദേഹം ആരോപിച്ചു. എസ്പി അടക്കമുള്ളവര്‍ക്കെതിരെ നടപടി വകുപ്പ് തലത്തില്‍ ഒതുക്കുന്നുവെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത നടപടി ദുരൂഹമാണെന്നും...

ലിഗയുടെ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ലിഗയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞതാണ് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. ഫൈബര്‍ ബോട്ടിലാണ് ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്തുവെന്നും...

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

  ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരായ വിധി തള്ളണമെന്നുമാണ് പേരറിവാളന്റെ ആവശ്യം. വിചാരണ കോടതിയാണ് പേരറിവാളനെതിരെ വിധി പുറപ്പെടുവിച്ചത്. പേരറിവാളനെ എതിര്‍ത്ത് സിപിഐഎം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി നിലനില്‍ക്കില്ലെന്നും 1999ലെ സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പേരറിവാളന്റെ...

ശ്രീദേവി (54 ) അന്തരിച്ചു

Sridevi09 63f12

പ്രമുഖ നടി ശ്രീദേവി (54 ) ദുബൈയിൽ അന്തരിച്ചു . ഹൃദയസ്തംഭത്തെ തുടർന്നായിരുന്നു മരണമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

മലയാളി ബി എസ് എഫ് ജവാനെ 47 ലക്ഷം രൂപയുമായി പിടികൂടി

 

ആലപ്പുഴ: മലയാളി ബി എസ് എഫ് സൈനികനെ 47 ലക്ഷം രൂപയുമായി സി ബി ഐ പിടികൂടി. ആലപ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ബി എസ് എഫ് കമാന്‍ഡന്റായ ജിബു ഡി മാത്യുവാണ് ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റിലായത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ സമീപമുള്ള സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടു പോയി.ജിബു മാത്യുവിന്റെ കയ്യിലുള്ള ബാഗ് പരിശോധിക്കാന്‍ സി ബി ഐ തയാറായപ്പോള്‍ ഇയാള്‍ സമ്മതിച്ചില്ല. പിന്നീട് ബലമായി...

സുപ്രീംകോടതിയിലെ അസാധാരണ നടപടികളിലും കാര്യമുണ്ടായില്ല; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

loyacase d5475ന്യൂഡൽഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണക്കേസ് പരിഗണിക്കാൻ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ തന്നെ ചീഫ് ജസ്റ്റിസ് നിയോഗിച്ചു. ചൊവ്വാഴ്ച അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ കേസില്‍ വാദം കേള്‍ക്കും.


ചീഫ് ജസ്റ്റിനെതിരായ വിയോജിപ്പ്...