ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കാന്‍ മോര്‍ണിംഗ് സെക്‌സ് ശീലമാക്കിയാല്‍ മതി!

 
രാവിലെ ഉന്മേഷം ലഭിക്കാന്‍ പലരും പല കാര്യങ്ങളാണ് ചെയ്യുക. ചിലര്‍ കാപ്പിയും ചായയും കുടിക്കും, ചിലര്‍ വ്യായാമം ചെയ്യും. മറ്റുചിലരാകട്ടെ ഗ്രീന്‍ ടീ പോലുള്ള ഔഷധ പാനീയങ്ങള്‍ അകത്താക്കും. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ കിട്ടുന്ന അതേ അളവില്‍, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉന്മേഷം ലഭിക്കാനായി ചെയ്യാവുന്ന മറ്റൊരു കാര്യമുണ്ട്. പുലര്‍ച്ചെ തന്നെയുള്ള ലൈംഗിക ബന്ധം. ചിരിക്കാന്‍ വരട്ടെ. രാവിലെ ഇഷ്ടപ്പെട്ട പങ്കാളിയുമായി ഉണ്ടാകുന്ന ലൈംഗികബന്ധത്തിന് ഒരു ദിവസം മുഴുവന്‍ ഇരുവരെയും സന്തോഷത്തോടെ, ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. പുലര്‍ച്ചെ മനുഷ്യ ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് സാധാരണയിലും കൂടുതലായിരിക്കും എന്നതാണ് കാരണം. ഇത് ലൈംഗിക ബന്ധം ഏറെ ആസ്വാദ്യകരമായി മാറ്റുകയും ചെയ്യും.
 
ഇങ്ങനെയുള്ള ലൈംഗിക ബന്ധം കാരണം സമ്മര്‍ദ്ദങ്ങളോ, ആശങ്കകളോ നിങ്ങളെ തൊട്ടു തീണ്ടുക പോലുമില്ല. മാത്രമല്ല, ദുര്‍മേദസ് കുറയ്ക്കാനും പുലര്‍ച്ചെയുള്ള ലൈംഗിക ബന്ധം ഏറെ സഹായിക്കും. ലൈംഗിക ബന്ധം ഉണ്ടാകുമ്പോള്‍ അതിനായി ഒരു മിനിറ്റില്‍ അഞ്ച് കലോറി വരെയാണ് മനുഷ്യശരീരം ഉപയോഗപ്പെടുത്തുന്നത്. അതായത്, നിങ്ങള്‍ ജോഗ്ഗിങ്ങിന് പോകുമ്പോള്‍ ശരീരത്തില്‍ ബേണ്‍ ചെയ്യപ്പെടുന്ന കലോറികളെക്കാള്‍ അധികം. ഇതിലൂടെ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും. നിങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാനും രാവിലെയുള്ള ലൈംഗിക ബന്ധത്തിലൂടെ സാധിക്കും. കൂടുതല്‍ ഹോര്‍മോണുകള്‍ ശരീരം പുറത്ത് വിടുന്ന സമയമാണ് പുലര്‍വേള എന്നതുകൊണ്ടാണിത്. 'സ്‌നേഹ' ഹോര്‍മോണുകളായ ഓക്‌സിടോസിന്‍ ഇരുവരിലും കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടും എന്നതാണ് ഇതിനു കാരണം.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh