നല്ല ലൈംഗികബന്ധം സൗന്ദര്യം വര്‍ധിപ്പിക്കും

 
ദാമ്പത്യം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്‌സ്. കേവലം ആനന്ദാനുഭൂതി മാത്രമായി കണ്ടിരുന്ന ലൈംഗികബന്ധത്തിന് നാം ഇനിയുമറിയാത്ത ഒട്ടനവധി ഗുണവശങ്ങളുണ്ടന്നതാണ് വാസ്തവം. ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങള്‍ ലൈംഗികബന്ധം പ്രദാനം ചെയ്യുന്നുണ്ട്. നല്ല ലൈംഗികബന്ധം ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിവെക്കുന്നു.
 
1. നല്ല ലൈംഗികബന്ധം ചര്‍മ സൗന്ദര്യവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ലൈംഗികബന്ധത്തിന്റെ വേളയില്‍ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ധിക്കും. ഇത് ചര്‍മത്തിന്റെ മിനുസം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതും അതുവഴി പോഷകങ്ങള്‍ ശരിയായ വിധത്തില്‍ ശരീരത്തി്‌റെ എല്ലാ ഭാഗങ്ങളിലും എത്തുകയും ചെയ്യുന്നു.
 
2. ലൈംഗികബന്ധം മികച്ച ഒരു വേദനസംഹാരി കൂടിയാണ്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളായ ഓക്‌സിടോസിന്‍ എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ സാന്നിധ്യമാണ് വേദനയെ ശമിപ്പിക്കുന്നത്. രതിമൂര്‍ച്ഛാവേളയില്‍ കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വേദനയകറ്റാന്‍ ഉത്തമമാര്‍ഗ്ഗമാണ്.
 
3. ആരോഗ്യകരമായ ലൈംഗകബന്ധവും രതിമൂര്‍ച്ഛയും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രതിമൂര്‍ച്ഛാ വേളയില്‍ പെല്‍വിക് പേശികള്‍ക്ക് ലഭിക്കുന്ന സങ്കോചവും വികാസവുമെല്ലാമാണ് ഇതിന് സഹായകമാകുന്നത്. ടെന്‍ഷനും വിഷാദവും കുറയ്ക്കാനും ലൈംഗികബന്ധത്തിന് സാധിക്കും. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും ലൈംഗികബന്ധത്തെ കണക്കാക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നല്ല മൂഡ് നല്‍കുന്ന സിറടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റുന്നു, കൂടാതെനല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു.
 
4. ലൈംഗികബന്ധത്തിന് നല്ലയുറക്കം പ്രദാനം ചെയ്യാന്‍ സാധിക്കും. സെക്‌സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ പ്രധാന കണ്ണി. രതിമൂര്‍ച്ഛയെ തുടര്‍ന്ന് പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും, ഇത് റിലാക്‌സേഷനും ഉറക്കവും പ്രദാനം ചെയ്യും.
 
5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ രണ്ടോ അതിലധികമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.
 
6. ആത്മാഭിമാനമുയര്‍ത്തും. മികച്ച ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ആത്മാഭിനം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
 
7.ലൈംഗിക ബന്ധവും കെഗല്‍ വ്യായാമങ്ങളും സ്ത്രീകളുടെ പെല്‍വിക്ഭാഗത്തെ പേശികള്‍ ബലപ്പെടുത്തും. ഇവരില്‍ ഭാവിയിലെ യൂറിനറി ഇന്‍കോണ്ടിനെന്‍സ് സാധ്യത കുറയും.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh