ക്യാന്‍സറിനെ ചെറുക്കാൻ പുത്തൻ പദ്ധതികള്‍

cancer 85c51

ക്യാൻസർ എത്രത്തോളം വലിയ രോഗമാണെന്ന് അറിയാവുന്നതാണല്ലോ. അതിനെ ചെറുക്കാനുള്ള മാനവരാശിയുടെ ശ്രമങ്ങള്‍ ശക്തമായി മുന്നോട്ട് പോകുകയാണ്. ഓരോ രാജ്യവും ക്യാന്‍സറിനെ ചെറുക്കാനുള്ള മരുന്നുകളുടെ പരീക്ഷണത്തിലാണ്. വന്നുവന്ന് നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരസുഖമാണെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. ഇവിടെയാണ് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയും മറ്റും വിജയം കാണുന്നത്. 
 
അതിനിടയിലാണ് അയർലണ്ടില്‍നിന്ന് പുതിയ വാര്‍ത്ത വരുന്നത്. അർബുദം ചെറുക്കാനും ചികിത്സ സജീവമാക്കാനും പുത്തൻ പദ്ധതി തന്നെയാണ് അവർ ആവിഷ്കരിക്കുന്നത്. അർബുദം കണ്ടെത്താനും ചികിത്സിക്കാനും പുതിയ മാർഗ്ഗങ്ങള്‍ കണ്ടെത്തണമെന്ന നിർദ്ദേശം അടങ്ങുന്നതാണ് പുത്തൻ പദ്ധതി. 
 
2020-ാമാണ്ടോടെ ആഗോള അർബുദനിരക്ക് 50 ശതമാനം വർധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാൻസർ റിപ്പോർട്ട് (WCR) സൂചിപ്പിക്കുന്നത്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അർബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ൽ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരിൽ 12 ശതമാനം അർബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അർബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേർ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് അർബുദബാധയാണ്.
 
വർഷംതോറും 1.2 ദശലക്ഷംപേരെ ശ്വാസകോശാർബുദം ബാധിക്കുന്നതായി കണ്ടുവരുന്നു. ആഗോളതലത്തിൽ ഏറ്റവും വ്യാപകമായിട്ടുള്ളതും ഇതാണ്. സ്തനാർബുദം ഒരു ദശലക്ഷം, കോളോറെക്റ്റൽ 9,40,000, ആമാശയാർബുദം 8,70,000, കരൾ 5,60,000, ഗർഭാശയാർബുദം 4,70,000, അന്നനാളം 4,10,000, തല-കഴുത്ത് 3,90,000, ബ്ളാഡർ 330000, ലിംഫോമ 2,90,000, രക്താർബുദം 2,50,000, പ്രോസ്റ്റ്രേറ്റ്-വൃഷണം 2,50,000, പാൻക്രിയാസ് 2,16,000, അണ്ഡാശയം 1,90,000, വൃക്ക 1,90,000, എൻഡോമെട്രിയൽ 1,88,000, നാഡീവ്യവസ്ഥ 1,75,000, ത്വക് 1,33,000, തൈറോയ്ഡ് 1,23,000, ഗ്രസനി 65,000, ഹോഗ്കിൻ അസുഖം 62,000 എന്നിങ്ങനെ ആണ് മറ്റുള്ളവയുടെ കണക്ക്.
 
ഇങ്ങനെ പലവിധത്തിലാണ് അർബുദം വരുത്തുന്ന പ്രശ്നങ്ങള്‍. ഇതിനിടയിലാണ് പുത്തൻ ആശയം നടപ്പിലാക്കാൻ അയർലണ്ട് ശ്രമിക്കുന്നത്. 
 
2040ഓടെ ക്യാൻസർ രോഗികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇത്രയധികം ക്യാൻസർ രോഗികള്‍ 2040ഓടെ ഉണ്ടാകും. അങ്ങനെ നോക്കിയാല്‍ അർബുദ രോഗികളുടെ കാര്യത്തില്‍ വലിയ ശ്രമം തന്നെ വേണ്ടിവരും. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും റേഡിയേഷൻ ഉള്‍പ്പെടെയുള്ള ചികിത്സാമേഖലകളില്‍ മികച്ച സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതും മികച്ച ഫലമാണ് ഉണ്ടാക്കിയത്. 150,000 പേരാണ് ക്യാൻസർ രോഗം വന്നശേഷവും അയർലണ്ടില്‍ രക്ഷപ്പെട്ടത്. ഇത് മികച്ച ചികിത്സ സൗകര്യങ്ങളുടെ ലക്ഷണമാണെന്നാണ് വാദം. പുകവലി നിർമ്മാർജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുക, മികച്ച ജീവിതരീതി രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുദ്ദേശിക്കുന്നത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh