അയര്‍ലണ്ടില്‍ മെലനോമ സ്കിന്‍ ക്യാന്‍സര്‍ കൂടുന്നു

melanoma eaf91

ആദ്യമായാണ് അയര്‍ലണ്ടിലെ മെലനോമ സ്കിന്‍ ക്യാന്‍സര്‍ പരിധിവിട്ട് കൂടുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇത് 1,000ത്തില്‍ കവിഞ്ഞു എന്നാണ് വിവരം. നാഷണല്‍ ക്യാന്‍സര്‍ രെജിസ്ട്രിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2014ല്‍ 10,304 സാധാരണ ക്യാന്‍സറുകളും 1,041 മെലനോമ ക്യാന്‍സറും രേഖപ്പെടുത്തിയിട്ടുണ്ട്.
 
ക്യാന്‍സര്‍ നിരക്ക് കൂടിവരുന്നതിനാല്‍ ഐറിഷ് സ്കിന്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്‌ അയര്‍ലണ്ട്. സൂര്യനെയും പ്രകാശത്തെയുമൊക്കെ ഇഷ്ടപ്പെടുന്ന ഐറിഷ് ജനതയെ ക്യാന്‍സര്‍ വിമുക്തമാക്കാനാണ് ലക്‌ഷ്യം. ഇതിനായി പ്രൊട്ടക്റ്റ് ആന്‍ഡ്‌ ഇന്‍സ്പെക്റ്റ് എന്ന പേരില്‍ ക്യാമ്പെയ്നിംഗ് നടത്താന്‍ പോവുകയാണ് സ്കിന്‍ ഫൌണ്ടേഷന്‍.
 
എങ്ങനെയാണ് ചര്‍മം സൂക്ഷിക്കേണ്ടതെന്നും സ്കിന്‍ ക്യാന്‍സര്‍ സാധ്യത പരിശോധിക്കേണ്ടതെന്നും ക്യാമ്പെയ്നിന്‍റെ ഭാഗമായി പഠിപ്പിക്കും. അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ സ്കിന്‍ ക്യാന്‍സറാണ്. സ്കിന്‍ ക്യാന്‍സര്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ 14ആം സ്ഥാനമാണ് അയര്‍ലണ്ടിനുള്ളത്.
 
16% ആളുകളാണ് ഇതുമൂലം മരണമടയുന്നത്. സ്കിന്‍ ക്യാന്‍സര്‍ പലവിധമുണ്ട്. ഇതില്‍ അപകടകാരിയാണ് മെലനോമ. ഇത് ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കും. ചികിത്സിച്ചുമാറ്റാന്‍ പ്രയാസമുള്ള തരം ക്യാന്‍സറാണിത്. യുവി രശ്മികളോട് നേരിട്ട് ബന്ധപ്പെടുന്നത് സ്കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. 
 
അവനവന്‍റെ സ്കിന്‍ ടൈപ് അറിഞ്ഞിരിക്കുക എന്നതാണ് പരിശോധനയില്‍ പ്രധാനമായും വേണ്ടത്. സ്കിന്‍ ടൈപ് അനുസരിച്ച് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh