എത്ര കഴിച്ചാലും വണ്ണം വെയ്ക്കില്ല; പ്ലേയ്റ്റ് അത്ഭുതമാകുന്നു

plate 89c8b

ഭക്ഷണം കഴിക്കാൻ നല്ലൊരു ശതമാനം ആളുകൾക്കും പേടിയാണ്. വണ്ണം വെച്ച് പൊട്ടുമോ എന്നതാണ് പേടിയുടെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിന് എന്തേലും പ്രശ്‌നമുണ്ടോ എന്നത് രണ്ടാമത്തെ ചോദ്യമാണ്. എന്നാൽ ഭൂരിപക്ഷം പേർക്കും പേടിയാണ് എന്ന കാര്യത്തിൽ സംശയമില്ല. 
 
പലപ്പോഴും ഈ പേടിയെ മറികടക്കാൻ എല്ലാവരും ചെയ്യുന്ന ഒരു കുറുക്കുവഴിയാണ് ചെറിയ പ്ലേയ്റ്റിൽ കഴിക്കുക എന്നത്. ആദ്യത്തെ തവണ എടുക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവും എന്നത് മാത്രമല്ല ഇതിന്റെ ഗുണം. പ്ലേയ്റ്റ് നിറച്ച് കഴിച്ചതായുള്ള പ്രതീതിയും ഉണ്ടാക്കും. അത് നല്ലതാണെന്ന നിഗമനാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. 
 
എന്നാൽ പരസ്യവാചകത്തിൽ പറയുന്നത് പോലെ അതെല്ലാം മറന്നേക്കൂ. ഈ പ്ലേയ്റ്റിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കൂ. ഒരിക്കലും വണ്ണം വെയ്ക്കില്ല. ഇത് പറയുന്നത് ഈ മേഖലയിൽ പഠനം നടത്തുന്നവർ തന്നെയാണ്. അതുകൊണ്ട് വിശ്വസിക്കാം. 
 
ഈ പ്ലേയ്റ്റിൽ ഭക്ഷണം സാധാരണപോലെ തോന്നും. എന്നാൽ അത്രയും കാണില്ല. അതാണ് പ്രത്യേകത. ലാത്വിയൻ ഡിസൈനർ നൗറിസ് സിനോവിസാണ് പ്ലേയ്റ്റ് ഡിസൈൻ ചെയ്തത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh