കയ്യില്ലാത്തവർക്ക് പേടി വേണ്ട; ഒറിജനിലെ വെല്ലുന്ന കൈ റെഡി!

bionic hand 4484e

എന്തുകൊണ്ടും ശാസ്ത്രമേഖലയിലെ വിപ്ലവകരമായ മാറ്റം തന്നെയാണ് പുതിയ കണ്ടുപിടിത്തം. വെപ്പ് കയ്യും മറ്റും ഇതിനു മുന്‍പും ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ പ്രത്യേക സവിശേഷതകളുള്ള ഒരിനം വെപ്പുകയ്യാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ന്യൂ കാസ്റ്റില്‍ യൂണിവേഴ്സിറ്റിയാണ് പുതിയ കൈ നിര്‍മിച്ചിരിക്കുന്നത്. വസ്തുക്കളെ കൃത്യമായി നിരീക്ഷിക്കാനും തിരിച്ചറിയാനും പറ്റുന്ന വിധത്തിലാണ് പുതിയ കൈയ്യുടെ നിര്‍മാണം. 
 
മുമ്പില്‍ കാണുന്ന വസ്തു ഏതു വിധത്തില്‍ പിടിച്ചാലാണ് കയ്യില്‍ നില്‍ക്കുക എന്നതുള്‍പ്പെടെ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കൃത്രിമകയ്യില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ഓട്ടോമാറ്റിക് ആയി വസ്തുക്കളുടെ ചിത്രമെടുക്കും. ഈ ചിത്രസന്ദേശങ്ങള്‍ കയ്യുടെ ബ്രെയിന്‍ പാര്‍ട്ടില്‍ സ്റ്റോര്‍ ചെയ്യുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്. 
 
വസ്തുവിന്‍റെ രൂപവും വലിപ്പവുമൊക്കെ കമ്പ്യൂട്ടര്‍ സ്റ്റോര്‍ ചെയ്യും. ശേഷം മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ എങ്ങനെയാണ് പിടിക്കേണ്ടതെന്ന വിവരം കൊടുക്കും. വളരെ എളുപ്പത്തില്‍ വസ്തുവിനെ കയ്യില്‍ എടുക്കാമോന്‍ അതോ ബലം പ്രയോഗിക്കണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവഴി ലഭ്യമാകും.  
 
സാധാരണയായി കാണുന്ന കൃത്രിമഅവയവങ്ങളേക്കാള്‍ ഭാരം കുറവാണിവക്ക്. യഥാര്‍ത്ഥ കൈകള്‍ എന്നതുപോലെ എളുപ്പത്തില്‍ ഒരു കപ്പെടുക്കാനോ ബിസ്കറ്റ് എടുക്കാനോ ഇതിലൂടെ സാധിക്കും. കൃത്യമായി വസ്തുവിനെ നോക്കുക എന്നത് മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. 
 
കൃത്രിമകൈകളും കാലും മറ്റും ഉപയോഗിക്കുനവ്രുടെ പ്രധാന പ്രശ്നം അവ കൃത്യമായി റെസ്പോണ്ട് ചെയ്യുന്നില്ല എന്നതായിരുന്നു. സാധാരണ അവയവങ്ങളേക്കാളും വേഗത ഇവക്കില്ലെന്നതായിരുനു പരാതി. ഈ പ്രശ്നമാണ് ഇതിലൂടെ പരിഹരിചിരിക്കുന്നത്. ഏതായാലും അവയവങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു നല്ല വാര്‍ത്ത തന്നെയാണിതെന്ന കാര്യത്തില്‍ സംശയമില്ല.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh