പുതിയ മറ്റേർണിറ്റി ആശുപത്രി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്ക്

nmh 1e35aഡബ്ലിൻ: അയർലണ്ടിൽ പുതിയതായി നിർമിക്കുന്ന മറ്റേർണിറ്റി ആശുപത്രിയുടെ ഉടമസ്ഥത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്കവുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു,

300 മില്യൺ ചെലവ് വരുന്ന പുതിയ ആശുപത്രി സെന്റ് വിൻസെന്റ് ആശുപത്രിയ്ക്ക് സമീപമുള്ള ഏലം പാർക്കിലാവും നിർമിക്കുക. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഹരി ഉടമകളായ സെന്റ് വിൻസെന്റ് ഹെൽത്ത്കെയർ ആണ് ഡബ്ലിൻ സൗത്തിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ആശുപത്രിയുടെ ഉടമസ്ഥർ.

ഡബ്ലിനിലെ ഹോൾസ് സ്ട്രീട്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്ന നാഷണൽ മറ്റേർണിറ്റി ആശുപത്രിയുടെ വില്പനയിൽ നിന്നാവും പുതിയ ആശുപത്രിയ്ക്കുള്ള ധനശേഖരണം നടത്തുക.

കുട്ടികളും അമ്മമാരും അവഗണിക്കപ്പെട്ട പല സഭാ സ്ഥാപനങ്ങളെ പറ്റി അന്വേഷിച്ച റയാൻ കമ്മീഷൻ നിർദ്ദേശിച്ച നഷ്ടപരിഹാര തുക മുഴുവനായി അടയ്ക്കാത്ത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്ക് പുതിയ ആശുപത്രി നൽകുന്നത് വിവാദമാവുകയാണ്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh