അയർലണ്ടിലെ പ്രസവ അവധികളുടെ കാര്യത്തിലും പ്രശ്‌നം രൂക്ഷമാകുന്നു

pregnant a1952യൂറോപ്യൻ രാജ്യങ്ങളുടെ ഗുണം വെൽഫെയർ കാര്യങ്ങളിൽ പൗരന്മാരോട് ഓരോ രാജ്യവും കാണിക്കുന്ന അനുഭാവ പൂർവ്വമായ നടപടികളുടെ കാര്യത്തിലാണ്. എന്ത് ചെയ്തും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും എന്നതാണ് വെൽഫെയർ സ്റ്റേറ്റുകളായ യൂറോപ്യൻ രാജ്യങ്ങളുടെ ഗുണം. അത് ഫ്രാൻസ് ആയാലും ബ്രിട്ടൺ ആയാലും ജർമ്മനി ആയാലും അങ്ങനെ തന്നെയാണ്. യൂറോപ്യൻ യൂണിയൻ എന്ന സങ്കല്പം തന്നെ വെൽഫെയർ സ്റ്റേറ്റുകളുടെ ഒരു കൂട്ടായ്മ എന്നതാണ്. 
 
ലോകത്തിലെ ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങളുള്ള ഒരു കൂട്ടം രാജ്യങ്ങൾ, അതാണ് യൂറോപ്യൻ യൂണിയൻ എന്ന സ്വകാര്യ അഹങ്കാരമില്ലാത്ത ഒരാളെപ്പോലും കാണാനാകില്ല. എന്നാൽ യൂറോപ്പിൽ ആകമാനം ഇതാണ് അവസ്ഥയെന്ന് കരുതുന്നത് തെറ്റാണ്. പല യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ വളരെ പിറകിലാണ്. പിറകിലാണ് എന്നുവെച്ചാൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ വെച്ച് പിറകിലാണ് എന്ന് മാത്രമാണ് അർത്ഥം. അല്ലാതെ ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിറകിലാണ് എന്നല്ല. 
 
നമ്മുടെ നാട്ടിൽനിന്ന് അയർലണ്ടിലും മറ്റും പോയിട്ടുള്ളവർ പ്രസവത്തിനും മറ്റും അയർലണ്ടിൽതന്നെ നിൽക്കാൻ താത്പര്യപ്പെടുന്നതിന് പിന്നിലുള്ള കാര്യമെന്താ? ഇത് ചോദിച്ചാൽ സംഗതി രസമാണ്. കാരണം അയർലണ്ട് ഇപ്പോഴും വെൽഫെയർ സ്റ്റേറ്റാണ്. പ്രസവ അവധിക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് രാജ്യം നൽകുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളെവെച്ച് താരതമ്യം ചെയ്യുന്നവർ ഐറീഷ് ജനതയുടെ പരാതി അവർക്ക് നൽകുന്ന പ്രവസ രക്ഷയും സേവനങ്ങളും പോരെന്നാണ്. അത് നമുക്ക് തെറ്റ് പറയാൻ സാധിക്കില്ല താനും. 
 
പുതിയ കണക്കുകളും റിപ്പോർട്ടുകളും പ്രകാരം യൂറോപ്പിലെ ഏറ്റവും മോശം മെറ്റേണിറ്റി ബെനഫിറ്റ് നൽകുന്ന രാജ്യങ്ങൡലൊന്ന് അയർലണ്ടാണ്. അയർലണ്ട് മാത്രമാണ് എന്നല്ല അർത്ഥം. അയർലണ്ട് അങ്ങേയറ്റം മോശമാണ് എന്ന് മാത്രമാണ്. സ്ലോവാക്യ കൂടെയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഴ്ചയിൽ 235 യൂറോ മാത്രമാണ് മെറ്റേണിറ്റി ബെനഫിറ്റ് എന്ന പേരിൽ ലഭിക്കുന്നത്. ഇതും 26 ആഴ്ച മാത്രമാണെന്നും ഐറീഷ് ജനത കുറ്റപ്പെടുത്തുന്നു. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ആഴ്ചയിൽ ലഭിക്കുന്നത് 16604 രൂപയാണ്. ഇങ്ങനെ 26 ആഴ്ചയാണ് മെറ്റേണിറ്റി ബെനഫിറ്റ് എന്ന പേരിൽ ലഭിക്കുന്നത്. 
 
ഇന്ത്യ പോലൊരു രാജ്യത്താണെങ്കിൽ ഒരിക്കലും പരാതിക്ക് ഇട നൽകാത്ത സേവനമാണിത്. എന്നാൽ അയർലണ്ടിൽ കാര്യങ്ങൾ അങ്ങനെയല്ല. അവർ യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്. സ്വാഭാവികമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ മെറ്റേണിറ്റി ബെനഫിറ്റുമായി ഇതിനെ താരതമ്യം ചെയ്യും. അപ്പോൾ ഇത് കുറവാണെന്ന് അവർക്ക് തോന്നുന്നു. സ്‌റ്റേറ്റ് നൽകുന്ന ഈ പണമല്ലാതെ വേറൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. അതായത് തൊഴിലുടമയ്ക്ക് ഒരു ബാധ്യതയും ഇതുമൂലം ഉണ്ടാകുന്നില്ല. അവർക്ക് ഒന്നും നൽകേണ്ടി വരുന്നില്ല. അതാണ് പരാതിക്കാധാരം. 
 
സ്‌പെയിൻ, ഇറ്റലി, ബെൽജിയം, ഡെന്മാർക്ക്, ഫ്രാൻസ്, മാൾട്ട, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾപ്പോലും ഇതിനെക്കാൾ കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ഐറീഷ് ജനതയും പത്രങ്ങളും ആരോപിക്കുന്നത്. ഇവിടെയൊക്കെ മൂന്ന് മാസത്തിൽ കൂടുതൽ അവധിയും മറ്റ് സൗകര്യങ്ങളും നൽകുന്നുണ്ട്. എന്നാൽ അയർലണ്ടിൽ ഇത് വളരെ കുറവാണെന്നും പരാതിയുണ്ട്. ഇക്കാര്യത്തിൽ മാറ്റം അനിവാര്യമാണെന്ന് നാഷണൽ വുമൺസ് കൗൺസിൽ ഓഫ് അയർലണ്ട് നേരിട്ട് ആവശ്യപ്പെട്ട് കഴിഞ്ഞു. 
 
അയർലണ്ടിൽ പ്രസവാവധി 26 ആഴ്ചയായി ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ അതിന് അനുസരിച്ച് ആനൂകൂല്യങ്ങൾ ലഭ്യമല്ലെന്നാണ് ആരോപണവും പരാതിയും.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh