ക്യാന്‍സറിനെ ചെറുക്കാൻ പുത്തൻ പദ്ധതികള്‍

cancer 85c51ക്യാൻസർ എത്രത്തോളം വലിയ രോഗമാണെന്ന് അറിയാവുന്നതാണല്ലോ. അതിനെ ചെറുക്കാനുള്ള മാനവരാശിയുടെ ശ്രമങ്ങള്‍ ശക്തമായി മുന്നോട്ട് പോകുകയാണ്. ഓരോ രാജ്യവും ക്യാന്‍സറിനെ ചെറുക്കാനുള്ള മരുന്നുകളുടെ പരീക്ഷണത്തിലാണ്. വന്നുവന്ന് നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരസുഖമാണെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. ഇവിടെയാണ് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയും മറ്റും വിജയം കാണുന്നത്.  അതിനിടയിലാണ് അയർലണ്ടില്‍നിന്ന് പുതിയ വാര്‍ത്ത...

അയര്‍ലണ്ടില്‍ മെലനോമ സ്കിന്‍ ക്യാന്‍സര്‍ കൂടുന്നു

melanoma eaf91ആദ്യമായാണ് അയര്‍ലണ്ടിലെ മെലനോമ സ്കിന്‍ ക്യാന്‍സര്‍ പരിധിവിട്ട് കൂടുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇത് 1,000ത്തില്‍ കവിഞ്ഞു എന്നാണ് വിവരം. നാഷണല്‍ ക്യാന്‍സര്‍ രെജിസ്ട്രിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2014ല്‍ 10,304 സാധാരണ ക്യാന്‍സറുകളും 1,041 മെലനോമ ക്യാന്‍സറും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാന്‍സര്‍ നിരക്ക് കൂടിവരുന്നതിനാല്‍ ഐറിഷ് സ്കിന്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്‌ അയര്‍ലണ്ട്...

എത്ര കഴിച്ചാലും വണ്ണം വെയ്ക്കില്ല; പ്ലേയ്റ്റ് അത്ഭുതമാകുന്നു

plate 89c8bഭക്ഷണം കഴിക്കാൻ നല്ലൊരു ശതമാനം ആളുകൾക്കും പേടിയാണ്. വണ്ണം വെച്ച് പൊട്ടുമോ എന്നതാണ് പേടിയുടെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിന് എന്തേലും പ്രശ്‌നമുണ്ടോ എന്നത് രണ്ടാമത്തെ ചോദ്യമാണ്. എന്നാൽ ഭൂരിപക്ഷം പേർക്കും പേടിയാണ് എന്ന കാര്യത്തിൽ സംശയമില്ല.  പലപ്പോഴും ഈ പേടിയെ മറികടക്കാൻ എല്ലാവരും ചെയ്യുന്ന ഒരു കുറുക്കുവഴിയാണ് ചെറിയ പ്ലേയ്റ്റിൽ കഴിക്കുക എന്നത്. ആദ്യത്തെ തവണ എടുക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവും എന്നത് മാത്രമല്ല ഇതിന്റെ ഗുണം. പ്ലേയ്റ്റ്...

അബോര്‍ഷന് സഹായിക്കാന്‍ ഓണ്‍ലൈന്‍ ക്ലിനിക്കുകള്‍

abortion pill 5f63eഅബോര്‍ഷനെ സംബന്ധിച്ച് അയര്‍ലണ്ടില്‍ ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണിത്. സ്ത്രീകള്‍ക്കും അവകാശങ്ങളുണ്ടെന്നും ജീവനുള്ള അവകാശമാണ് മറ്റെന്തിനെക്കാളും വലുതെന്നും പറഞ്ഞുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ അയര്‍ലണ്ടില്‍ സമരം ചെയ്യുകയാണ്. നിലവിലുള്ള കാടന്‍ നിയമത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണവര്‍. ഇതിനിടയിലാണ് ഹോം അബോര്‍ഷന്‍ അഥവാ വീട്ടിലിരുന്നുകൊണ്ട് തന്നെ ഗര്‍ഭഛിദ്രം ചെയ്യാനുള്ള വഴികളെ സംബന്ധിച്ച പഠനങ്ങള്‍ പുറത്തുവരുന്നത്. ഓണ്‍ലൈന്‍...

പതിവായി വേദനസംഹാരികൾ കഴിക്കുന്നവർക്ക് ഹൃദയഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്

painkillersibuprofen 74ac0എന്തെങ്കിലും ഒരു തലവേദന വന്നാല്‍ ഉടന്‍ തന്നെ വേദനസംഹാരി ഗുളികകള്‍ കഴിക്കുന്ന ശീലം നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ ശീലം നല്ലതല്ലെന്നത് സംബന്ധിച്ച് നാളുകളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇവ ഹൃദയാഘാതം വരുത്താന്‍ വരെ കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പതിവായി ഇത് കഴിക്കുന്നവര്‍ക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. ഐബ്യുപ്രോഫിന്‍ പോലെയുള്ള പെയ്ന്‍ കില്ലറുകളാണ് ഏറ്റവും അപകടകാരികള്‍. ഇവ...

കയ്യില്ലാത്തവർക്ക് പേടി വേണ്ട; ഒറിജനിലെ വെല്ലുന്ന കൈ റെഡി!

bionic hand 4484eഎന്തുകൊണ്ടും ശാസ്ത്രമേഖലയിലെ വിപ്ലവകരമായ മാറ്റം തന്നെയാണ് പുതിയ കണ്ടുപിടിത്തം. വെപ്പ് കയ്യും മറ്റും ഇതിനു മുന്‍പും ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ പ്രത്യേക സവിശേഷതകളുള്ള ഒരിനം വെപ്പുകയ്യാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ന്യൂ കാസ്റ്റില്‍ യൂണിവേഴ്സിറ്റിയാണ് പുതിയ കൈ നിര്‍മിച്ചിരിക്കുന്നത്. വസ്തുക്കളെ കൃത്യമായി നിരീക്ഷിക്കാനും തിരിച്ചറിയാനും പറ്റുന്ന വിധത്തിലാണ് പുതിയ കൈയ്യുടെ നിര്‍മാണം.  മുമ്പില്‍ കാണുന്ന വസ്തു ഏതു വിധത്തില്‍ പിടിച്ചാലാണ്...

ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയില്‍

inhaler 7210aഅയര്‍ലണ്ടിലെ പകുതിയിലധികം ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയിലാണെന്ന വിവരം ആസ്ത്മാ സൊസൈറ്റി ഓഫ് അയര്‍ലണ്ട് ആണ് പുറത്തുവിട്ടത്. അയര്‍ലണ്ടിലെ ആസ്ത്മാരോഗികളില്‍ 60% പേര്‍ക്കും നിയന്ത്രണാതീതമായ രീതിയിലാണ്‌ രോഗം പിടികൂടിയിരിക്കുന്നതെന്നും സൊസൈറ്റി അറിയിച്ചു. ഇന്‍ഹെയ്ലറുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് മരണം വരെ വരുത്താവുന്ന കാര്യമാണ്.  അര മില്ല്യണില്‍ താഴെയാണ് അയര്‍ലണ്ടിലെ ആസ്ത്മാരോഗികളുടെ എണ്ണം. അഞ്ചില്‍...

പുതിയ മറ്റേർണിറ്റി ആശുപത്രി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്ക്

nmh 1e35aഡബ്ലിൻ: അയർലണ്ടിൽ പുതിയതായി നിർമിക്കുന്ന മറ്റേർണിറ്റി ആശുപത്രിയുടെ ഉടമസ്ഥത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്കവുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു,

300 മില്യൺ ചെലവ് വരുന്ന പുതിയ ആശുപത്രി സെന്റ് വിൻസെന്റ് ആശുപത്രിയ്ക്ക് സമീപമുള്ള ഏലം പാർക്കിലാവും നിർമിക്കുക. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഹരി ഉടമകളായ സെന്റ് വിൻസെന്റ് ഹെൽത്ത്കെയർ ആണ് ഡബ്ലിൻ സൗത്തിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ആശുപത്രിയുടെ ഉടമസ്ഥർ.

ഡബ്ലിനിലെ ഹോൾസ് സ്ട്രീട്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്ന...

അയർലണ്ടിലെ പ്രസവ അവധികളുടെ കാര്യത്തിലും പ്രശ്‌നം രൂക്ഷമാകുന്നു

pregnant a1952യൂറോപ്യൻ രാജ്യങ്ങളുടെ ഗുണം വെൽഫെയർ കാര്യങ്ങളിൽ പൗരന്മാരോട് ഓരോ രാജ്യവും കാണിക്കുന്ന അനുഭാവ പൂർവ്വമായ നടപടികളുടെ കാര്യത്തിലാണ്. എന്ത് ചെയ്തും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും എന്നതാണ് വെൽഫെയർ സ്റ്റേറ്റുകളായ യൂറോപ്യൻ രാജ്യങ്ങളുടെ ഗുണം. അത് ഫ്രാൻസ് ആയാലും ബ്രിട്ടൺ ആയാലും ജർമ്മനി ആയാലും അങ്ങനെ തന്നെയാണ്. യൂറോപ്യൻ യൂണിയൻ എന്ന സങ്കല്പം തന്നെ വെൽഫെയർ സ്റ്റേറ്റുകളുടെ ഒരു കൂട്ടായ്മ എന്നതാണ്.  ലോകത്തിലെ ഏറ്റവും മികച്ച ജീവിത...

നഴ്‌സുമാരുടെ പ്രതിഷേധം ഫലം കണ്ടു,റീറ്റെന്‍ഷന്‍ ഫീസ് 100 യൂറോയായി തുടരും

നഴ്‌സുമാരുടെ പ്രതിഷേധം ഫലം കണ്ടു,റീറ്റെന്‍ഷന്‍ ഫീസ് 100 യൂറോയായി തുടരും ഡബ്ലിന്‍ :റീട്ടെന്‍ഷന്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ നടത്തിവന്ന ഐതിഹാസിക പോരാട്ടത്തിന് അവസാനം വിജയമായി.നഴ്‌സുമാരുടെ വര്‍ദ്ധിപ്പിച്ച റീറ്റെന്‍ഷന്‍ ഫീസ് 100 യൂറോയായി കുറയ്ക്കുവാന്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ പ്രത്യേക സമ്മേളനം തീരുമാനിച്ചു. ഇന്ന് ബോര്‍ഡിന്റെ ഡബ്ലിന്‍ ബ്ലാക്ക് റോക്കില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. എന്‍ എം ബി ഐ വര്‍ദ്ധിപ്പിച്ച ഫീസില്‍ ഇളവ് പ്രഖ്യാപിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി...