ചില്ലി ഫിഷ്
- തിങ്കൾ, 11 മാർച്ച് 2013

മൈദാ : രണ്ടു സ്പൂണ്‍
കോണ്‍ ഫ്ലോര്‍ : മൂന്ന് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ് : രണ്ടു സ്പൂണ്‍
കാശ്മീരി മുളക് പൊടി : രണ്ടു സ്പൂണ്‍
വിനാഗിരി : അര സ്പൂണ്‍
ഉപ്പു : പാകത്തിന്
എണ്ണ : ആവശ്യത്തിനു
പച്ച മുളക് – നാലെണ്ണം
സവാള അരിഞ്ഞത് : രണ്ടെണ്ണം ( കുനു കുനെ അരിഞ്ഞതാണ് നീളത്തില്‍ അരിഞ്ഞതിനേക്കാള് ഇതിനു ചേരുക )
ടൊമാറ്റോ സോസ് : ഒരു സ്പൂണ്‍
സോയ സോസ് : ഒരു സ്പൂണ്‍
ചില്ലി സോസ് : രണ്ടു സ്പൂണ്‍
വിനാഗിരി : ഒരു സ്പൂണ്‍
കോണ്‍ ഫ്ലോര്‍ : ഒരു സ്പൂണ്‍
വെള്ളം : പാകത്തിന്
ക്യാപ്സിക്കം : അര ചെറു കഷ്ണങ്ങള്‍ ആക്കിയത്
ഉള്ളിത്തണ്ട് : പൊടിയായി അരിഞ്ഞത് അര കപ്പ്
മീന്‍ മുള്ളില്ലാതെ ചതുരകഷ്ണങ്ങള്‍ ആയി മുറിക്കുക.
ആദ്യത്തെ ചേരുവകള്‍ എല്ലാം ചേര്‍ത്ത് മീന്‍ അര മണിക്കൂര്‍ വയ്ക്കുക.
ഇത് തിളച്ച എണ്ണയിലിട്ടു നന്നായി വറുത്തു കോരുക.
രണ്ടു സ്പൂണ്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം പച്ച മുളക് ചേര്‍ത്തിളക്കുക. ക്യാപ്സിക്കം കൂടി വാട്ടിയ ശേഷം സോസുകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച ശേഷം വറുത്തു വച്ച മീന്‍ കഷ്ണങ്ങള്‍ ഇതിലിടുക. കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് ഇളക്കിയ ശേഷം ഉള്ളി തണ്ട് അരിഞ്ഞത് ചേര്‍ക്കുക.