പോര്‍ക്ക്‌ വിന്താലു

പോര്‍ക്ക്‌ വിന്താലു
ആവശ്യമുള്ള സാധനങ്ങള്‍:
1. പന്നിയിറച്ചി കഷണങ്ങളാക്കിയത്‌ - അരക്കിലോ 2. ഉണക്കമുളക്‌ - ഒരു ടീസ്‌പൂണ്‍ ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍ വെളുത്തുള്ളിയല്ലി - ഒരു ടീസ്‌പൂണ്‍ കടുക്‌ - ഒരു ടീസ്‌പൂണ്‍ ഉലുവ - അരടീസ്‌പൂണ്‍ ജീരകം - അരടീസ്‌പൂണ്‍ മഞ്ഞള്‍ - ചെറിയ കഷണം ചൂടുവെള്ളം - അരക്കപ്പ്‌ 3. എണ്ണ - പാകത്തിന്‌ സവാള നീളത്തില്‍ അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌ 4. തക്കാളി കൊത്തിയരിഞ്ഞത്‌ - ഒരു കപ്പ്‌ 5. വിനാഗിരി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ 6. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍ 7. പഞ്ചസാര - കാല്‍ടീസ്‌പൂണ്‍
തയാറാക്കുന്നവിധം:
ഉണക്കമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കടുക്‌, ഉലുവ, ജീരകം, മഞ്ഞള്‍ എന്നിവ ചൂടുവെള്ളത്തില്‍ അരയ്‌ക്കുക. ഫ്രൈപാനില്‍ എണ്ണ ചൂടാക്കി സവാള ചുവക്കുന്നതുവരെ വഴറ്റുക. ഇതില്‍ തക്കാളി ചേര്‍ത്തിളക്കി അരച്ചുവച്ച അരപ്പ്‌ ചേര്‍ക്കുക. ഇറച്ചിയും ഉപ്പും ചേര്‍ത്ത്‌ അല്‍പ്പനേരം വഴറ്റുക. ചൂടുവെള്ളവും വിനാഗിരിയും ഒഴിച്ച്‌ ചെറുതീയില്‍ അടച്ച്‌ വേവിക്കുക. ഇറച്ചി വെന്തശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കുക. ഒരു സ്‌പൂണ്‍ വിനാഗിരിയില്‍ പഞ്ചസാര ചേര്‍ത്ത്‌് വാങ്ങാം.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh