താറാവു കറി

താറാവു കറി
ആവശ്യമുള്ള സാധനങ്ങള്‍:
താറാവിറച്ചി ഇടത്തരം കഷണങ്ങളാക്കിയത്‌ - ഒന്ന്‌ (രണ്ട്‌ കിലോയുടെ അടുത്തുള്ളത്‌) 1. മല്ലിപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍ മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍ കുരുമുളകുപൊടി - കാല്‍ടീസ്‌പൂണ്‍ കറുവാപ്പട്ട - രണ്ട്‌ കഷണം ഗ്രാമ്പൂ - 6 കഷണം ഏലയ്‌ക്ക - നാലെണ്ണം 2. സവാള നീളത്തിലരിഞ്ഞത്‌ - അരക്കപ്പ്‌ ഇഞ്ചി നീളത്തിലരിഞ്ഞത്‌ - രണ്ട്‌ ടീസ്‌പൂണ്‍ വെളുത്തുള്ളി - 18 അല്ലി പച്ചമുളക്‌ അറ്റം പിളര്‍ന്നത്‌ - ആറെണ്ണം 3. വിന്നാഗിരി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ 4. തേങ്ങാപ്പാല്‍ (തലപ്പാല്‍) - ഒരു കപ്പ്‌ 5. ഉരുളക്കിഴങ്ങ്‌ (നാലായി മുറിച്ചത്‌) - നാലെണ്ണം 6. നെയ്യ്‌ - ഒരു ടീസ്‌പൂണ്‍ കടുക്‌ - ഒരു ടീസ്‌പൂണ്‍ ചുവന്നുള്ളി വട്ടത്തിലരിഞ്ഞത്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ കറിവേപ്പില - രണ്ട്‌ തണ്ട്‌ 7. വെളിച്ചെണ്ണ, ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം:
ഫ്രൈപാനില്‍ എണ്ണയൊഴിച്ച്‌ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌് എന്നിവ വഴറ്റുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്‌ക്ക എന്നിവ അരച്ചുചേര്‍ത്ത്‌ മൂപ്പിക്കുക. ഇതില്‍ ഇറച്ചി, വിന്നാഗിരി, ഉപ്പ്‌, രണ്ടാംപാല്‍ എന്നിവ ഒഴിച്ച്‌ പാത്രം മൂടി ഇറച്ചി വേവിക്കുക. ഇറച്ചി ഏകദേശം വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ്‌ ചേര്‍ക്കുക. ഉരുളക്കിഴങ്ങ്‌ വെന്തശേഷം തലപ്പാല്‍ ഒഴിച്ച്‌ ചൂടാകുമ്പോള്‍ വാങ്ങുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ കടുക്‌പൊട്ടിച്ച്‌ ചുമന്നുള്ളി, കറിവേപ്പില മൂപ്പിച്ച്‌ കറിയില്‍ ഒഴിക്കുക. ചൂടോടെ വിളമ്പാം.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh