സോസേജ്‌ കറി

സോസേജ്‌ കറി
ആവശ്യമുള്ള സാധനങ്ങള്‍:
സോസേജ്‌ കനത്തില്‍ വട്ടത്തിലരിഞ്ഞത്‌ - ആറെണ്ണം ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - അരടീസ്‌പൂണ്‍ വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍ പച്ചമുളക്‌ ചരിച്ച്‌ അരിഞ്ഞത്‌ - രണ്ടെണ്ണം ചുവന്നുള്ളി - അഞ്ച്‌ അല്ലി കറിവേപ്പില - രണ്ട്‌ ഇതള്‍ മുളകുപൊടി - ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍ കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍ ഗരംമസാല - ഒരു ടീസ്‌പൂണ്‍ തക്കാളി ചെറുതായി അരിഞ്ഞത്‌ - ഒന്ന്‌ മല്ലിയില അരിഞ്ഞത്‌ - ഒന്ന്‌ വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍ ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്ന വിധം:
എണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി, പച്ചമുളക്‌, ഇഞ്ചി ഇവ വഴറ്റുക. വഴന്നശേഷം വെളുത്തുള്ളി ചേര്‍ത്ത്‌ മൂപ്പിക്കുക. കറിവേപ്പില ചേര്‍ത്ത്‌ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി ചേര്‍ത്ത്‌ മൂപ്പിക്കുക. സോസേജ്‌ അരിഞ്ഞത്‌ ചേര്‍ത്ത്‌ വഴറ്റുക. കുറച്ചുവെള്ളം ചേര്‍ത്ത്‌ സോസേജ്‌ വേവിക്കുക. വെന്തശേഷം ഉപ്പ്‌ ചേര്‍ക്കുക. തീ അണച്ച്‌ ഗരംമസാല, മല്ലിയില, തക്കാളി, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh