കറിക്കടല സുണ്ടല്‍

കറിക്കടല സുണ്ടല്‍
ആവശ്യമുള്ള സാധനങ്ങള്‍:
കറിക്കടല - അരക്കപ്പ്‌ സവാള (ഇടത്തരം)- ഒന്ന്‌ ഉണക്കമുളക്‌ - ഒരെണ്ണം കായപ്പൊടി - ഒരു നുള്ള്‌ കടുക്‌ - ഒരു നുള്ള്‌ തേങ്ങ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര്‌ - പകുതി നാരങ്ങയുടേത്‌ നല്ലെണ്ണ - അരടീസ്‌പൂണ്‍ കറിവേപ്പില - രണ്ട്‌ തണ്ട്‌ വെള്ളം - ആവശ്യത്തിന്‌

തയാറാക്കുന്നവിധം:
കടല ഒരു രാത്രി കുതിര്‍ത്തുവയ്‌ക്കുക. കുതിര്‍ത്ത കടലയില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും അല്‍പ്പം വെള്ളവും ചേര്‍ത്ത്‌ പ്രഷര്‍കുക്കറില്‍ വേവിക്കുക. നല്ലെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച്‌ കടുക്‌ പൊട്ടിക്കുക. സവാള, ഉണക്കമുളക്‌, കറിവേപ്പില, കായപ്പൊടി ചേര്‍ത്ത്‌ മൂപ്പിക്കുക. വേവിച്ച കടലയിലെ വെള്ളം വറ്റിച്ച്‌ തേങ്ങ ചേര്‍ത്തിളക്കുക. നാരങ്ങാനീര്‌ ഒഴിക്കുക. ചൂടോടെ നാലുമണിക്ക്‌ വിളമ്പാം. (എല്ലാത്തരം പയര്‍, പരിപ്പ്‌ വര്‍ഗങ്ങള്‍വച്ച്‌ സുണ്ടല്‍ തയാറാക്കാം)

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh