ടൊയോട്ട ഇന്ത്യയില്‍ നിന്ന് 1000 ആള്‍ട്ടിസ് കാറുകള്‍ തിരിച്ച് വിളിക്കും

മുംബൈ: ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ നിന്ന് 1000 കാറുകള്‍ തിരികെ വിളിക്കും. ഡീസല്‍ കാറായ കൊറോള ആള്‍ട്ടിസാണ് ഡ്രൈവ് ഷാഫ്റ്റിലെ പിഴവ് മൂലം അറ്റകുറ്റപ്പണി നടത്തുക. ഇടതും വലതുമുള്ള ഡ്രൈവ് ഷാഫ്റ്റുകള്‍ ചില ആള്‍ട്ടിസ് കാറുകളില്‍ തെറ്റായി പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയിരുന്നു. വാഹനത്തിന്‍െറ സുരക്ഷ ലക്ഷ്യമിട്ടല്ല കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന്‍െറ സംതൃപ്തി ലക്ഷ്യമിട്ടാണെന്നും ടൊയോട്ട പത്രകുറിപ്പില്‍ അറിയിച്ചു.

2012 ആഗസ്റ്റ് മൂന്നിനും 2013 ഫെബ്രുവരി 14നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാകും പരിശോധിക്കുക. രണ്ട് മണിക്കൂര്‍ മാത്രമേ പരിശോധനക്ക് എടുക്കൂ. റീകോള്‍ സംബന്ധിച്ച വിവരങ്ങള്‍ ടൊയോട്ട ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡീലര്‍ നെറ്റ്വര്‍ക്കുകള്‍ വഴിയും ബന്ധപ്പെടാമെന്ന് ടൊയോട്ട ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh