നിസ്സാന് 11 ശതമാനം വളര്‍ച്ച

03-sunny 5ee1cനിസ്സാന്‍ മോട്ടോഴ്സ് 2012/13 വര്‍ഷത്തെ വില്‍പനാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ചാ നിരക്ക് കാണിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. 11 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വില്‍പനയിലുണ്ടായിരിക്കുന്നത്. മൊത്തം വില്‍പന 36,975 യൂണിറ്റാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 33,270 യൂണിറ്റായിരുന്നു. ഇത് 3705 യൂണിറ്റിന്‍റെ വര്‍ധനയാണ് കാണിക്കുന്നത്.

നിസ്സാന്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ മോഡല്‍ നിസ്സാന്‍ സണ്ണി സെഡാനാണ്. 24,011 യൂണിറ്റ് സണ്ണികളാണ് 2012/13 സാമ്പത്തിക വര്‍ഷത്തില്‍ വിറ്ററിച്ചത്. മൈക്ര ഹാച്ച്ബാക്ക് 11,454 യൂണിറ്റ് വിറ്റു. 2012 ഒക്ടോബറില്‍ വിപണിയിലെത്തിയ നിസ്സാന്‍ ഇവാലിയ 1,396 യൂണിറ്റാണ് വിറ്റഴിച്ചത്. നടപ്പ് വിപണിസാഹചര്യത്തില്‍ ഈ വില്‍പനാവളര്‍ച്ച മികച്ചതാണെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ സിഇഒ കെനിചിറോ യോമുറു പറഞ്ഞു.

ശരിയായ ദിശയിലുള്ള വളര്‍ച്ചയാണ് നിസ്സാന്‍ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതീക്ഷ നല്‍കുന്ന വളര്‍ച്ചയാണ് 2012/13 സാമ്പത്തിക വര്‍ഷത്തില്‍ നിസ്സാനുണ്ടായിട്ടുള്ളതെന്ന് കമ്പനിയുടെ വില്‍പനാകാര്യ തലവന്‍ നിതിഷ് ടിപ്‍നിസ് വ്യക്തമാക്കി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh