ലംബോര്‍ഗിനി യുറസ് 2016ല്‍

Lamborghini-Urus-SUV-01 54c8aകഴിഞ്ഞ വര്‍ഷത്തെ ബീജിംഗ് ഓട്ടോ ഷോയിലാണ് ലംബോര്‍ഗിനി യുറസ് എസ്‍യുവി കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്. ലംബോര്‍ഗിനിയുടെ ബൂത്തിലേക്ക് ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും അന്ന് കേന്ദ്രീകരിക്കുകയുണ്ടായി. പുതിയ ചില റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത് പ്രകാരം യുറസിന്‍റെ ഉല്‍പാദന മോഡല്‍ 2016ല്‍ എത്തിച്ചേരും. ഓഡി സിഇഒ (ലംബോര്‍ഗിനി ഓഡിയുടെ ഉടമസ്ഥതയിലാണെന്ന് അറിയാമല്ലോ) റൂപര്‍ട്ട് സ്റ്റാഡ്‍ലര്‍ ആണ് വിവരം അറിയിക്കുന്നതെന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിയുടെ വാര്‍ഷിക പ്രസ് കോണ്‍ഫറന്‍സില്‍ വെച്ചാണ് റൂപര്‍ട് സ്റ്റാഡ്‍ലര്‍ ഇക്കാര്യം പറഞ്ഞത്.

2017ല്‍ വിപണിയില്‍ എത്തുന്ന തരത്തില്‍ ലംബോര്‍ഗിനി യുറസിന് വഴി തെളിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലംബോര്‍ഗിനി എസ്‍യുവിയെക്കുറിച്ച് ഇത്രയും ധാരണ പൊതുവില്‍ ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിന്‍റെ സാങ്കേതിക കാര്യങ്ങള്‍ ഇപ്പോഴും പരമരഹസ്യമാണ്. വരുംതലമുറ എംഎല്‍ബി പ്ലാറ്റ്ഫോമിലായിരിക്കും യുറഗ് എത്തുക എന്നൊരു ഊഹം പരക്കുന്നുണ്ട്. ഇത് പ്ലാറ്റ്ഫോം പോഷെ കായേന്‍, ഫോക്സ്വാഗണ്‍ ടോറഗ്, ഓഡി ക്യു7 എന്നീ വാഹനങ്ങളുമായി യുറഗ് പങ്കിടും. ഏറ്റവും ആധുനികമായ സാങ്കേതികതയിലാണ് ഈ പ്ലാറ്റ്ഫോമിന്‍റെ നിര്‍മിത്. ഭാരം കുറഞ്ഞതും കരുത്തേറിയതുമായ ദ്രവ്യങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അലൂമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നീ ദ്രവ്യങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതു കൂടാതെ ചില ദ്രവ്യങ്ങളുടെ കലര്‍പ്പിലൂടെ കൂടുതല്‍ ബലം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh