മാരുതിയുടെ ന്യൂ ജന്‍ മോഡല്‍ 'ആള്‍ട്ടോ കെ10' പുറത്തിറങ്ങി

maruthi alto 30872ന്യൂഡല്‍ഹി : മാരുതിയുടെ ന്യൂ ജന്‍ മോഡല്‍ എന്ന വിശേഷണവുമായി മാരുതി ആള്‍ട്ടോ കെ10 എത്തി. ഡല്‍ഹിയില്‍ എക്‌സ് ഷോറൂം 3.82 ലക്ഷം രൂപ വില വരുന്ന പുതിയ മോഡല്‍ പഴയേതിനേക്കാള്‍ 15 ശതമാനം ഇന്ധനക്ഷമതയാണ്‌ അവകാശപ്പെടുന്നത്‌.

സെലേറിയയുടെ ഓട്ടോമേറ്റഡ്‌ മാന്വല്‍ ട്രാന്‍സ്‌മിഷനുമായാണ്‌ ആള്‍ട്ടോ കെ10 എത്തുന്നത്‌ എന്നതും ശ്രദ്ദേയമാണ്‌. പുതിയതായി രൂപകല്‍പന ചെയ്‌ത ഡ്വുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡാണ്‌ ആള്‍ട്ടോ കെ10 ഉള്ളത്‌.

അഞ്ച്‌ സ്‌പീഡ്‌ മാന്വല്‍ ഗിയര്‍ ബോക്‌സും ലഭ്യമാണ്‌. പെട്രോള്‍ എഞ്ചിന്‌ പുറമേ സിഎന്‍ജി എഞ്ചിനുമുണ്ടായിരിക്കും. സ്വിഫ്‌റ്റിന്റെ പുതിയ മോഡല്‍ വിപണിയിലെത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ പുതിയ പതിപ്പുമായി മാരുതി രംഗത്തെത്തിയിരിക്കുന്നത്‌.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh