മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു -

swift 7d3d2ന്യൂഡല്‍ഹി: വയറിംഗിലെ പിഴവു മാറ്റാന്‍ മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2010-2013 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഡിസയര്‍, സ്വിഫ്‌റ്റ്, റിറ്റ്‌സ് മോഡലുകളാണ്‌ തിരിച്ചുവിളിക്കുന്നത്‌.

ബാറ്ററിയുമായി ഘടിപ്പിക്കുന്ന വയറിംഗ്‌ ഹാര്‍ണസ്‌ റൂട്ടറില്‍ ഉണ്ടായേക്കാവുന്ന പിഴവ്‌ പരിഹരിക്കാനാണ്‌ കമ്പനിയുടെ നീക്കം. മൂന്ന്‌ മോഡലുകളുടെയും ഡീസല്‍ കാറുകള്‍ മാത്രമാണ്‌ തിരിച്ചുവിളിക്കുന്നത്‌.

തിരിച്ചുവിളിക്കുന്ന കാറുകളില്‍ 55,938 എണ്ണം ഡിസയറും 12,486 സ്വിഫ്‌റ്റും 1,131 എണ്ണം റിറ്റ്‌സുമാണ്‌. 2010 മാര്‍ച്ച്‌ എട്ടിനും 2013 ഓഗസ്‌റ്റ് 11 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ മാത്രമാണ്‌ റിപ്പയറിനായി തിരിച്ചുവിളിച്ചിരിക്കുന്നത്‌.


ഡീലര്‍മാര്‍ കാറുടമകളുമായി ബന്ധപ്പെട്ട്‌ റിപ്പയറിനായി വാഹനമെത്തിക്കാന്‍ ആവശ്യപ്പെടും. ഹാര്‍ണസ്‌ ഫിറ്റ്‌മെന്റ്‌ പരിശോധിക്കുകയും പ്രശ്‌നമുണ്ടെങ്കില്‍ അത്‌ സൗജന്യമായി പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു.

ഏപ്രിലില്‍ ആണ്‌ മാരുതി ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ നടത്തിയത്‌-1,03,31 കാറുകള്‍. ജനപ്രിയ മോഡലുകളായ എര്‍ട്ടിഗയും സ്വിഫ്‌റ്റും ഡിസയറുമാണ്‌ തിരിച്ചുവിളിച്ചത്‌. ഫ്യുവല്‍ ഫില്ലിംഗ്‌ നെക്കിലെ തകരാറായിരുന്നു ഇതിനു പിന്നില്‍.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh