ആകാശത്ത് ഡ്രോണ്‍, ഭൂമിയില്‍ ഡ്രൈവറില്ലാ എ ടി വി
- ബുധൻ, 23 ജൂലായ് 2014

എന്നാല്‍, ഡ്രൈവറില്ലാതെ ഓടുന്ന സൈനീക വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും? ഏത് രാജ്യത്തിന്റെയും പ്രതിരോധ രംഗം കൊതിക്കുന്ന ഒരു സംഭവമായിരിക്കും അതെന്നതില്‍ തര്‍ക്കമില്ല. ഇത്തരം കാറുകള്‍ വന്നാല്‍ യുദ്ധരംഗത്ത് പൊലിയുന്ന ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും. യുദ്ധമുന്നണിയിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ പോവുന്ന അവസരത്തില്‍ ഉണ്ടാവുന്ന അക്രമങ്ങളിലും കുറേയെറെ സൈനികര്‍ മരിക്കാറുണ്ട്. ഡ്രൈവര്‍ ആവശ്യമില്ലാത്ത വാഹനങ്ങള്‍ ഇതും തടയും.ഇതൊക്കെയാണ് ഡ്രൈവറില്ലാ എ.ടി.വി എന്ന ആശയത്തിലേക്ക് അമേരിക്കന്‍ സൈനികരെ എത്തിച്ചത്. ഗ്രൗണ്ട് അണ്‍മാന്‍ഡ് സപ്പോര്‍ട്ട് സറോഗേറ്റ് എന്നാണ് അമേരിക്ക വഡ്രൈവര് ആവശ്യമില്ലാത്ത ഈ എ.ടി.വിയുടെ പേര്. ഒരുകൂട്ടം സെന്‍സറുകളുടെ സഹായത്തോടെയാണ് ഈ ആള് ടെറൈന്‍ വെഹിക്കിളിന്റെ പ്രവര്‍ത്തനം. പേര് സൂചിപ്പിക്കും പോലെ ഏത് തരം പ്രതലത്തിലൂടെയും ഈ എ.ടി.വി സ്വയം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും. മഴയും കാറ്റുമെന്നല്ലാ ഏത് പ്രതീകൂല കാലാവസ്ഥയെയും അതിജീവിക്കുകയും ചെയ്യും.
എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ ന്യൂനത വേഗം തന്നെയാണ്. മണിക്കൂറില്‍ 5 മൈല്‍ വേഗതയില്‍; അതായത് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഈ എ.ടി.വി സഞ്ചരിക്കൂ. പക്ഷെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് കേവലമൊരു പ്രോട്ടോടൈപ്പ് മാത്രമാണെന്നിരിക്കെ ന്യൂനതകളെല്ലാം പരിഹരിച്ച യഥാര്‍ത്ഥ മോഡല്‍ സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ മറീനുകള്‍.