എറ്റിയോസിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

എറ്റിയോസിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട ടൊയോട്ടയുടെ പുതിയ എറ്റിയോസ് എക്സ്ക്ലുസീവ് ലിമിറ്റഡ് എഡിഷന്‍ എത്തി. ഈ എഡിഷന്‍ ഇന്ത്യയിലാകെ വിറ്റഴിക്കുന്നത് 900 യൂണിറ്റുകള്‍ മാത്രമാണെന്ന് കമ്പനി വ്യക്തമാക്കി. പൂര്‍ണമായും ക്രോമിലുള്ള മുന്‍വശത്തെ പുതിയ ഗ്രില്‍, ക്രോം ഗാര്‍ണിഷുള്ള ടെയില്‍ ലാമ്പ്, ഹെഡ് ലാമ്പ്, ഒആര്‍വിഎം എന്നിവ എറ്റിയോസ് എക്സ്ക്ലുസീവിന് ആഡംബരമാനങ്ങള്‍ നല്‍കുന്നു.

ടൊയോട്ടയുടെ സാമ്പത്തികസേവന വിഭാഗമായ ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുഖേന എറ്റിയോസ് എക്സ്ക്ലുസീവ് ഉപഭോക്താക്കള്‍ക്ക് നൂറ് ശതമാനം റോഡ് ഫണ്ടിങ് ഏഴു വര്‍ഷ കാലാവധിയില്‍ പൂജ്യം ഡൗണ്‍പേമെന്റ് സ്കീമില്‍ ലഭിക്കും. സര്‍വീസ് അനുബന്ധ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കും. പെട്രോള്‍ വേരിയന്റിന്റെ ദല്‍ഹിയിലെ എക്സ് ഷോറൂം വില 598140 രൂപ. ഡീസലിന് 710240 രൂപ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh