ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 14 -ന്

wmcchallengerscup2017 13216ഡബ്ലിൻ : വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 14 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.

ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌, മിക്സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം.

കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും ബന്ധപെടുക...

ഡബ്ല്യൂ.എം.സി 'നൃത്താഞ്ജലി & കലോത്സവം' നവംബർ 3,4 തീയതികളിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

wmc nk2017 bad50ഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം'-ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു . കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്.

മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്...

"മലയാളം" സംഘടന ഒരുക്കുന്ന ചിത്ര കലാ പ്രദർശനവും, മെറിറ്റ് ഈവെനിംഗും വിദ്യാരംഭവും സെപ്റ്റംബർ 30- ന്

photo eef5cഐറിഷ് മലയാളികളുടെ മനസ്സിൽ മലയാള സംസ്കാരം എന്നും ഒരു സുഗന്ധമായി നിലനിർത്താൻ അക്ഷീണം പരിശ്രമിക്കുന്ന സംഘടനയാണ്" മലയാളം ". മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും വിജയദശമി ദിനമായ സെപ്തംബർ 30 നു ശനിയാഴ്ച ജാതി -മത -രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ അയർലണ്ടിലെ എല്ലാ കുട്ടികൾക്കും ആദ്യാക്ഷരം കുറിക്കുവാനുള്ള അവസരം കലാ സാംസ്കാരിക സംഘടനയായ "മലയാളം " ഒരുക്കുകയാണ് .അതോടൊപ്പം കുട്ടികളിലെ ചിത്രകലാവാസനയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചിത്രകലാപ്രദർ...

ഗൗരീ ലങ്കേഷിന്റെ വധത്തിൽ പ്രതിഷേധിച്ച് അയർലൻഡിൽ ക്രാന്തി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

FB IMG 1505321565168 7ff3aകർണാടകയിലെ ബാംഗ്ലൂരിൽ ഫാസിസ്റ്റുകൾ വെടിവച്ച് കൊന്ന മുതിർന്ന പത്രപ്രവർത്തക ആയിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അയർലന്റിലും പ്രതിഷേധം. നിശ്ശബ്ദരായിക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അയർലൻഡിലെ പുരോഗമന പ്രസ്ഥാനമായ ക്രാന്തി ആണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്.

ഡബ്ലിൻ സിറ്റി സെന്ററിലെ ജനറൽ പോസ്റ്റോഫീസിന് മുന്നിലായിരുന്നു പ്രതിഷേധം പ്രകടനം നടന്നത്.ക്രാന്തിയുടെ ഭാരവാഹികളും അംഗങ്ങളും പ്രതിഷേധത്തിന് നേതൃത്വം നൽകി...

മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 17- ന്

malayalamonam 5cbacഅയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 17നു പാൽമെർസ്‌ടൗണിലുള്ള സെന്റ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചു നടത്തപ്പെടുന്നതാണ് .കഴിഞ്ഞ പത്തു വർഷക്കാലമായി ഇവിടുത്തെ പ്രവാസി മലയാളികൾക്കിടയിൽ കലാ സാംസ്കാരി രംഗങ്ങളിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന മലയാളം ഇക്കൊല്ലം ദശാബ്ദി ആഘോഷങ്ങളുടെ ഭാഘമായി ഒട്ടേറെ പുതുമുകളോടെയുള്ള ഓണാഘോഷ പരിപാടികളാണ് ഒരുക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു .

ഓണം എന്ന് കേൾക്കുമ്പോൾ...

ഓണവും സ്‌നേഹവും ഇടകലർന്ന വീഡിയോ മ്യൂസിക്കൽ ആൽബം "പാരിജാതം " പുറത്തിറങ്ങി.

PARIJATHAM ALBAM POSTER Small c4fe6ഓണത്തുബികൾ ഊഞ്ഞാലിൽ പാറിനടക്കുന്ന ഒത്തൊരുമയുടെ ഈ ഉത്സവകാലത്തു അയർലണ്ടിൽ ചിത്രികരിച്ച സംഗീത നൃത്ത ആൽബം "പാരിജാതം " റിലീസ് ചെയ്തു .പ്രവാസി മലയാളികളുടെ ഇടയിൽ നൃത്ത രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും കഴിഞ്ഞ 4 വർഷം തുടർച്ചയായി കേളി ഇന്റർനാഷണൽ കലാമേളയിൽ കലാതിലക പട്ടം അയർലണ്ടിലേക്ക് എത്തിച്ച സപ്തയും സംഘവും ചേർന്നാണ് ആണ് പാരിജാതത്തിന് മിഴിവേകിയിരിക്കുന്നത് .

സംഗീതം :ബെന്നി ചെമ്മനം ,സംഗീതം-എഡിറ്റിംഗ് :ശ്യാം ഇസാദ് ,ആലാപനം :ഷീബ...

M4youth ന് മലയാളം തിരി കൊളുത്തിയിരിക്കുന്നു .

photo 7e7f1അയർലണ്ടിലെ പ്രമുഖ സംഘടനയായ മലയാളത്തിന്റെ ആഭിമുഘ്യത്തിൽ , മലയാളം ഫോർ യൂത്ത് (M4youth) എന്ന പുതിയ സംരംഭത്തിന് തിരശീല ഉയർന്നിരിക്കുന്നു . ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒട്ടേറെ സ്വപ്നങ്ങളുമായി ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടിൽ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാർഥിസമൂഹം ആ ചുവടുമാറ്റ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങളും , മുമ്പോട്ടുള്ള യാത്രയിൽ നേരിടേണ്ടി വരുന്ന കടമ്പകളും എന്ന വിഷയത്തെ ആസ്പദമാക്കി " ഞങ്ങളുടെ ശബ്ദം " എന്ന പേരിൽ ഒരു തുറന്ന ചർച്ച മലയാളം...

മലയാളം നടത്തുന്ന "ഞങ്ങളുടെ ശബ്ദം " ഇന്ന്

image 00f29അയർലണ്ടിൽ ആദ്യമായി പ്രവാസി മലയാളി വിദ്യാർത്ഥിക്കൾക്കായി ഒരു സംഘടനാ പ്രവർത്തനം മലയാളം ഒരുക്കുന്നു . പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി M4youth എന്ന പേരിൽ ഒരു ഫോറം രൂപീകരിക്കുകയും , വിദ്ധാർത്ഥികൾ നേരിടേണ്ടി വരുന്ന പ്രധാന കടമ്പകളും അവരുടെ പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ചയയും മലയാളം ഇന്ന് ഒരുക്കുന്നു .

" ഞങ്ങളുടെ ശബ്ദം " എന്ന പേരിൽ നടത്തുന്ന സംവാദത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം . ഇത്തരത്തിലുള്ള ഒരു നീക്കം വരും വർഷങ്ങളിൽ...

കേരളത്തിൽ അടിസ്ഥാന ശമ്പളതിനു വേണ്ടി സമരം ചെയ്യുന്ന നഴ്‌സുമാർക്ക് പിന്തുണയും ആയി ക്രാന്തിയും

kranthi1 9b97aഅടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ആയി സമരം ചെയ്യുന്ന യു എൻ എ യും ഐ എൻ എയും ഉൾപ്പെടുന്ന സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ക്രാന്തിയും. കഴിഞ്ഞ ദിവസം കൂടിയ ക്രാന്തി കമ്മറ്റി ആണ് സമരം തുടരുന്ന നഴ്‌സുമാരെ പിന്തുണക്കാൻ തീരുമാനം എടുത്തത്. അസംഘടിത തൊഴിൽ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ ക്രാന്തി പ്രത്യേകം അഭിനന്ദിച്ചു.

ഇത്തരത്തിൽ അസംഘടിതരായി നിൽക്കുന്ന പ്രൈവറ്റ് സ്കൂൾ അധ്യാപകർ ഉൾപെടെ ചൂഷണം...

കുരുന്നു കല തിരിച്ചറിയാൻ ആർട്ട്സ് കോർണർ ,ജീവജാലങ്ങളെ അടുത്തറിയാൻ പെറ്റ് ഷോ

arts2 ff6e2ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും.

ഉച്ചക്ക് 12 മണിയ്ക്ക് ആര്‍ട്‌സ് കോർണർ ആരംഭിക്കുന്നു .പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍...