നീനാ കൈരളിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണോത്സവമായി.

 നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി കുടുംബങ്ങളുടെ ഒത്തുചേരലിനു വേദി ഒരുക്കിയ 'സാന്റാ ഈവ് 'നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രൌഡ ഗംഭീരമായി നടന്നു. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടു 'ഉണ്ണീശോയോടൊപ്പം' എന്ന കുട്ടികളുടെ സ്‌കിറ്റോടെ ആരംഭിച്ച പരിപാടിയിലേയ്ക്ക് കൈകള്‍ വീശി സാന്താക്ലോസ് എത്തിയതോടെ ആവേശം തിരതല്ലി.സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മകള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം...

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം വാര്‍ഷികാഘോഷവും വനിതാ കൂട്ടായ്മ 'ജ്വാലയുടെ ' ഉത്ഘാടനവും പ്രൗഢഗംഭീരമായി .

      
   വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം 10 വാര്‍ഷികദിനഘോഷവും, ക്രിസ്മസ് പുതുവത്സരാഘോഷവും ,വനിതാ കൂട്ടായ് മയായ ജ്വാലയുടെ ഉത്ഘാടനവും സിസംബര്‍ 30 ശനിയാഴ്ച ഫെറി ബാങ്ക് പാരിഷ്ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വാട്ടര്‍ഫോര്‍ഡ് മെട്രോപൊളിറ്റന്‍ ഡിസ്ട്രിക്ട് മേയര്‍ ബഹുമാനപെട്ട ഷോണ്‍ റയിന്‍ഹാര്‍ട്ട്  നിര്‍വ്വഹിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും   വിവിധ കലാപരിപാടികളും ...

'ലോക കേരള മഹാ സഭ'ക്ക് അയർലണ്ടിലെ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ചു ക്രാന്തിയുടെ സെക്രട്ടറി അഭിലാഷും പങ്കെടുക്കുന്നു

Abhilash c4999ലോകത്തിലെ മറ്റേതു പ്രവാസി സമൂഹങ്ങളുടേതുപോലെ ചരിത്രപരമായി ആഴത്തിലുള്ള പ്രവാസി സമൂഹമാണ് മലയാളികളുടേതു. പ്രവാസികളുടെ ആശയങ്ങൾ, പ്രശ്നങ്ങൾ, പദ്ധതികൾ ഇവയെല്ലാം ചർച്ച ചെയ്യുന്നതിന് കേരളീയരായ പ്രവാസികളെ ഉള്‍ക്കൊള്ളാനൊരു ജനാധിപത്യ വേദി എന്ന കേരള സർക്കാരിന്റെ നൂതന ആശയമാണ് ലോക കേരള സഭ. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും, സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ ഉതകുന്ന ഒരു വേദി കൂടി...

പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് , ക്രിസ്തുമസ്,പുതുവത്സര ആഘോഷം .വാട്ടര്‍ഫോര്‍ഡ്: പ്രവാസി മലയാളിയുടെ പ്രഥമ ക്രിസ്തുമസ് ,പുതുവത്സര ആഘോഷം ജനുവരി 5 വെള്ളിയാഴ്ച ന്യൂ ടൗണ്‍ ഹാളില്‍വച്ചു സമുചിതമായി ആഘോഷിക്കുന്നു. വൈകുന്നേരം 4 മണിയോടുകൂടി ആഘോഷങ്ങള്‍ക്ക് തിരി തെളിയും.തുടര്‍ന്നു വൈവിധ്യങ്ങളാകുന്ന കലാപരിപാടികളും,സോള്‍ ബീറ്റ്‌സ് ദ്രോഗിഡ ഒരുക്കുന്ന ഗാനമേളയും,സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് കമ്മറ്റി അറിയിച്ചു.
 
വാര്‍ത്ത : ഷാജി ജോണ്‍ പന്തളം.
 

ലിമെറിക്ക് ഡിയര്‍ ആന്‍ഡ് നിയര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി.

  

ലിമെറിക്ക്  :  ലിമെറിക്ക് ഡിയര്‍ ആന്‍ഡ് നിയര്‍ സൗഹൃദ  കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍        പാട്രിക്‌സ്‌വെല്‍ ഹാളില്‍ വെച്ച്  ശനിയാഴ്ച്ച വൈകിട്ട്  നടന്നു.ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് സാന്താക്ലോസിനെ ആവേശകരമായി വരവേല്‍ക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ...

ബ്‌ളാക്ക് റോക്കില്‍ ഇന്ന് ക്രിസ്മസ് പുതുവത്സരാഘോഷം

 ഡബ്ലിന്‍:ബ്ലാക്ക് റോക്കിലെ ഓട്‌സ് ലാന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏഴാമത് ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച)വൈകിട്ട് നടത്തപ്പെടും. ബ്ലാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ ഇന്ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ബ്ലാക്ക് റോക്ക്, സ്റ്റില്‍ ഓര്‍ഗന്‍, മെറിയോന്‍, ഡോണിബ്രൂക്ക് മേഖലകളിലെ നിന്നുള്ള ഇന്ത്യന്‍ കുടുംബങ്ങളും ,മുന്‍ അംഗങ്ങളും പങ്കെടുക്കും.വൈവിധ്യപൂര്‍ണ്ണമായ കലാ...

കോര്‍ക്ക് പ്രവാസി അസോസിയേഷന്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷരാവ് ജനുവരി 6 ന്.

അയര്‍ലണ്ട്:  കോര്‍ക്ക് പ്രവാസി  മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍, ജനുവരി 6  ആം തിയതി ശനിയാഴ്ച ടോഗര്‍ ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തില്‍ ഡബ്ലിന്‍ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാന്‍സ്, Skit, തുടങ്ങിയ വിവിധ പരിപാടികളും  ഉണ്ടായിരിക്കുന്നതാണ്.  തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കരോള്‍...

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ;മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ മഞ്ഞിന്റെ നാട്ടിലേക്ക്

 ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ...

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; സിനിമാ താരം ശങ്കര്‍ മുഖ്യാതിഥി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9). പ്രമുഖ മലയാള സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ...

+++ ക്രിസ്മസും പുതുവര്‍ഷവും ആയിട്ടു ഒരു കൊച്ചു സമ്മാനം ഷെയറിംഗ് കെയറിലൂടെ നല്‍കാം! +++

പ്രിയ സുഹൃത്തുക്കളെ,

കുടലില്‍ അള്‍സര്‍ വരുന്ന ക്രോണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വമായ അസുഖം ബാധിച്ച പ്രണവ് എന്ന ചെറുപ്പക്കാരന് വേണ്ടി ധനസമാഹരണം നടത്തുകയാണ്. ചാരിറ്റി പദവി ലഭിച്ചതിനുശേഷം ആദ്യമായി നടത്തുന്ന fundraising ആണ്. ഇതിലൂടെ സമാഹരിക്കുന്ന പണം പ്രണവിനുവേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക.
സംഭാവന നല്‍കാന്‍  CLICK HERE

ഇതു പ്രണവ്. 21 വയസ്സ്. ബി.കോമിനു പഠിച്ചുകൊണ്ടിരുക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണവിനെ വിശപ്പില്ലായ്മ...