നോർത്ത്വുഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 10 -ന്

ncasposter 5e5fbഡബ്ലിൻ: കാല്‍പന്ത് കളിയുടെ കരുത്തും സൌന്ദര്യവും ആവേശമാക്കി നോർത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വർ സിക്‌സസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 10 -ന് സാൻട്രി ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. അയർലണ്ടിലെ 8 - ഓളം ടീമുകൾ പങ്കെടുക്കുന്ന നോർത്ത്വുഡ് എവർ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫുട്ബോൾ മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂർത്തിയാവുന്ന M50 - ബാലിമൺ എക്സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ...

മൈന്‍ഡിന് പുതു നേതൃത്വം

കഴിഞ്ഞ ഒരു പതിറ്റാണ്ടായി നോര്‍ത്ത് ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക സാസംകാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജാനുവരി 27നു പോപ്പിന്‍ട്രീ കമ്മ്യൂണിറ്റി സെന്‍ട്രറില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ  പ്രസിഡണ്ട്  വിപിന്‍ പോളിന്റെ   അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സിജു ജോസ്  വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ വരവ് ചിലവ് കണക്കുകളും...

കേരളഹൗസ് കായിക മത്സരമേള ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

Morton stadium e93d2അയര്‍ലണ്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കും കേരളഹൗസ് കായിക മത്സരമേള ഒരുക്കുന്നു. ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരമേള അരങ്ങേറുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങ്ങളുണ്ടായിരിക്കും. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ...

പുതുവര്‍ഷമോടിയില്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവനേതൃത്വം

പ്രവാസ ജീവിതത്തിന്റെ വഴിത്താരയില്‍ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ അയവിറക്കാനും പിറന്ന മണ്ണിന്റെ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോട് ചേര്‍ക്കാനും സഹൃദയരോടൊപ്പം ഒരു കുടക്കീഴില്‍ ഒത്തൊരുമിക്കാനും അവസരമൊരുക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നവനേതൃത്വം അധികാരത്തിലെത്തി. പ്രസിഡന്റ് ബിനു കൂത്രപ്പള്ളി നയിക്കുന്ന പുതിയ കമ്മറ്റി അംഗബലവും വനിതാ പ്രാധിനിത്യത്താലും വ്യത്യസ്തമാകുന്നു. പുതുവര്‍ഷത്തില്‍ രൂപം കൊണ്ട ഭരണസമിതിയില്‍ ശ്രീകൃപ ഷണ്മുഖന്‍ സെക്രട്ടറി...

ഓ.ഐ.സി.സി അയര്‍ലണ്ട് റിപ്പബ്ലിക് ദിനാഘോഷം ഫെബ്രുവരി 17 ന് ഡബ്ലിനില്‍

ഡബ്ലിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്ലബ്ലിക് ദിനാഘോഷം ഫെബ്രുവരി മാസം 17 ാം തീയ്യതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമൗണ്ടിലുള്ള, ബ്യൂമൗണ്ട് നേറ്റിവിറ്റി ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകീട്ട് 3.30 മുതല്‍ നടത്തപ്പെടും. പ്രസ്തുത ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 525 പോയിന്റ്‌ന് മേല്‍ നേടിയവരെയും  ചടങ്ങില്‍ ആദരിക്കുന്നു. വിവിധ...

അയർലണ്ടിൽ ക്രാന്തിയുടെ പങ്കാളിത്തത്തോടെ ഹോണ്ടുറാസ് ഐക്യദാർഢ്യയോഗം നടത്തി.

kranthohonduras2 cbc62വർക്കേഴ്സ് പാർട്ടി ഓഫ് അയർലണ്ടിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയര്ലണ്ടിലെയും നേതാക്കൾ സംഘടിപ്പിച്ച ഹോണ്ടുറാസ് ഐക്യദാർഢ്യ യോഗത്തിൽ ക്രാന്തിയുടെ അംഗങ്ങളും പങ്കെടുത്തു. അമേരിക്കൻ സഹയാത്രികനായ നിലവിലെ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാൻ ഒർലാണ്ടോ ഹെർണാണ്ടസിന്റെ ജനാധിപത്യവിരുദ്ധ സർക്കാരിനെ പൊരുതുന്ന ഹോണ്ടുറാസിലെ ജനതയ്ക്ക് യോഗം ഐക്യദാർഢ്യം അർപ്പിച്ചു. ജനുവരി 27 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഡബ്ലിൻ സിറ്റി സെന്ററിലെ ജനറൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് യോഗം...

ഗൃഹാതുരത്വമുണർത്തുന്ന കരോൾ ഗാനാലാപനവുമായി 'നീന വോയിസ് '

neenagh 396b8നീന ( കൗണ്ടി ടിപ്പററി) : മനസ്സിൽ മായാതെ നിൽക്കുന്ന പഴയ കാല കരോൾ ഗാനങ്ങളെ കോർത്തിണക്കികൊണ്ടു നീനയിലെ ഒരു പറ്റം യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ കരോൾ ഗാനാലാപനം ശ്രദ്ധേയമാകുന്നു. എട്ടിൽപരം ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വരികൾ താളാത്മകമായി സംയോജിപ്പിച്ചു അവതരിപ്പിക്കുന്നു എന്നതാണ് ഈ അവതരണത്തെ പതിവിലും വ്യത്യസ്തമാക്കുന്നത്. പതിനൊന്നു മിനിറ്റ് നീളുന്ന ഈ ഗാനാലാപനം ഗൃഹാതുരത്വം നിറയുന്ന ചെറുപ്പകാലത്തേയ്ക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയം...

ലോക കേരള സഭയിൽ ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു നിർദ്ദേശങ്ങൾ സമർപ്പിച്ചു

akr 3a6a2കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയിൽ അയർലണ്ടിൽ നിന്ന് ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു. ലോകത്തിന്റെ വിവിധ മേഖലകളിൽ താമസിക്കുന്ന മലയാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും എം എൽ എ മാരും എംപിമാരും മന്ത്രിമാരും ഉൾപ്പെട്ടതാണ് പ്രഥമ ലോക കേരള സഭ. അവരിൽ സ്‌പോൺസറുടെ പേരിനു താഴെ സ്വന്തം പേര് എഴുതാൻ കഴിയുന്ന വ്യവസായി ആയ യൂസഫലി, ഗൾഫിലെ പലചരക്കു കടയിൽ ജോലി ചെയ്യുന്നു കുഞ്ഞഹമ്മദ്, ഡോക്റ്റർ എം എസ് വല്യത്താൻ, ആട് ജീവിതത്തിലെ...

പിഷാരടിയും ധർമജനും സംഘവും അയർലണ്ടിലെത്തുന്നു

pisharady 40881

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും അടങ്ങുന്ന പത്തോളം കലാകാരന്മാർ അയർലണ്ടിലെത്തുന്നു. സെപ്റ്റംബർ 14 15 16 തീയതികളിൽ അയർലൻഡിലെ ,Dublin ,Cork ,Drogheda, എന്നീ സ്ഥലങ്ങളിൽ കോമഡിയും നൃത്തവും സംഗീതവും കോർത്തിണക്കിക്കൊണ്ട് വിപുലമായ കലാസന്ധ്യ ഒരുങ്ങുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Joby Augustine:0876846012,
Anith M Chacko-0870557783

മാസ്മരിക സംഗീതത്തിന്റെ മാന്ത്രിക സ്പർശവുമായി "ഡെയിലി ഡിലൈറ്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്" ഫെബ്രുവരി 3 ന്

malayalam show f3866അയർലണ്ടിലെ മലയാളി സമൂഹത്തിനായി കലാ- സാംസ്കാരിക സംഘടനയായ "മലയാളം" ഈ വർഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിർഹൌസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു .തായമ്പകയിലെ മുടിചൂടാ മന്നനായ പദ്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും വയലിൻ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോർട്ടൽ രാഗ ട്രൂ പ്പും...