WMC അൽഖോബാർ വനിതാവേദി 'ഈദ് ഓണം ഫെസ്റ്റ് 2020' ആഗസ്റ്റ് 7 വെള്ളിയാഴ്ച
- ബുധൻ, 22 ജൂലായ് 2020

WMC അൽഖോബാർ വനിതാവേദി ആഗസ്റ്റ് 7 വെള്ളിയാഴ്ച വൈകിട്ട് 2 മണി മുതൽ 5 മണിവരെ 'ഈദ് ഓണം ഫെസ്റ്റ് 2020' സൂം മീറ്റിംങ്ങിലുടെ സംഘടിപ്പിക്കുന്നു, പ്രസ്തുത ഫെസ്റ്റിൽ പ്രശസ്ത സിനിമാതാരം മീര നന്ദൻ മുഖ്യാതിഥിയായിരിക്കും. വടക്കേ മലബാറിലെ അറിയപ്പെടുന്ന വാദ്യ കലാകാരന്മാരായ കലാമണ്ഡലം ശിവദാസൻ, വിനു കാഞ്ഞിലശ്ശേരി എന്നവർ നേതൃത്വം കൊടുക്കുന്ന ലൈവ് പഞ്ചാരി മേളവും, മറ്റു നിരവധി കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.