സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബിന് പുതിയ ഭാരവാഹികൾ; പുതിയ കളിക്കാരെ തേടുന്നു.

Sowrds Cricket club 2020 66041

സ്വോഡ്‌സ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെക്രട്ടറി: സാജു ജോൺ
പ്രസിഡന്റ്: ജോർജ്ജ് കെ. ജോർജ്ജ്
ട്രെഷറർ: ഫിവിൻ തോമസ്
ജോയിന്റ് സെക്രട്ടറി: പ്രിജിൻ ജോയ്
മാനേജർ: റോയ് മാത്യു
എക്സിക്യൂട്ടീവ് മെമ്പർ: ഫാറൂക്ക് ഹുസൈൻ
 
ടീം ക്യാപ്റ്റൻസ്
എബിൻ പൈവ - സ്വോഡ്‌സ് -1
ബിൽസൺ കുരുവിള - സ്വോഡ്‌സ് -2
ശ്രീജിത്ത് ശ്രീകുമാർ - സ്വോഡ്‌സ് -3
 
2011 സ്ഥാപിതമായ ക്രിക്കറ്റ് ക്ലബ് 2012 ഒരു ടീമുമായി തുടങ്ങി, 2019 -ഓടെ 3 ടീമുകളാണ് ക്രിക്കറ്റ് ലെൻസ്റ്റർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഒപ്പം ഡെവലപ്പ്മെന്റ് ടീമും ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ഫിൻഗാൾ കൗണ്ടി കൗൺസിൽ , ക്രിക്കറ്റ് ലെൻസ്റ്റർ എന്നിവയുടെ സഹകരണത്തോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയുമാണ് ക്ലബ് പ്രവർത്തിക്കുന്നത്.
 
ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട്. ക്ലബിൽ ചേർന്ന് കളിയ്ക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. 18 വയസിൽ താഴെ ഉള്ളവർക്കുള്ളവർക്കുള്ള ക്രിക്കറ്റ് പരിശീലനവും ക്ലബ് നടത്തുന്നുണ്ട്. ക്രിക്കറ്റ് പഠിക്കാനും പരിശീലിക്കാനും താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കളും ദയവായി ബന്ധപെടുക.
 
സാജു ജോൺ: 0892043433
പ്രിജിൻ ജോയ്: 0899837169