ശൈലജ ടീച്ചർക്ക് ക്രാന്തിയുടെ ഉജ്വല സ്വീകരണം ; സ്പൗസ് വിസ പ്രശ്നത്തിൽ പരിഹാരം കാണുമെന്നു ടീച്ചർക്ക് ഐറിഷ് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്

kranthishailaja2 176c2

അയർലണ്ട് സന്ദർശിക്കുന്ന കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പ്രവാസികളെയും ക്രാന്തി അയർലണ്ട് അനുമോദിച്ചു.അനുമോദന സമ്മേളനം പ്രൌഡ ഗംഭീരമായി. അയർലണ്ടിലെ ഇന്ത്യൻ അമ്പാസഡർ ശ്രീ സന്ദീപ് കുമാറും ഐ എൻ എം ഒ ജനറൽ സെക്രട്ടറി ഫിൽ നിഹയും പങ്കെടുത്തു.

kranthishailaja6 70f79

kranthishailaja5 38c71

ഇന്ത്യയിലെ മികച്ച ആരോഗ്യമന്ത്രിയും കേരളത്തിലെ ആരോഗ്യ മേഖലയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടു വന്നു ലോക പ്രശസ്ത നേടിയ കെ കെ ശൈലജ ടീച്ചർക്ക് മോമെന്റോ ക്രാന്തിക്ക് വേണ്ടി ഐ എൻ എം ഒ സെക്രട്ടറി ഫിൽ നിഹെ സമ്മാനിച്ചു. ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഡോക്ടർ സുരേഷ് പിള്ള, ഡോക്ടർ ഷേർലി ജോർജ്, ഡോക്ടർ സുജ സോമനാഥൻ, മോട്ടി വർഗീസ്, ബിനില കുര്യൻ, ബിനിമോൾ സന്തോഷ്‌, വിജയാനന്ദ് ശിവാനന്ദൻ, മനു മാത്യു, മിനി മോബി എന്നിവർക്കുള്ള അനുമോദന ഫലകങൾ മന്ത്രി ശൈലജ ടീച്ചർ സമ്മാനിച്ചു.ക്രാന്തിയുടെ ഡബ്ലിൻ നോർത്ത് യൂണിറ്റ് ഉത്ഘാടനനവും ക്രാന്തി റീ ബിൽഡ് നിലമ്പൂർ പദ്ധതിയുടെ ഉത്ഘാടനവും ശൈലജ ടീച്ചർ നിർവഹിച്ചു.

kranthishailaja3 0fd35

ട്രേഡ് യൂണിയൻ രംഗത്ത് ഇന്ത്യൻ ഇമിഗ്രന്റസിൽ നിന്ന് കൂടുതൽ പേർ കടന്നു വരണം എന്ന് അനുമോദന പ്രസംഗത്തിൽ ഐ എൻ എം ഒ സെക്രട്ടറി ഫിൽ നിഹെ ആവശ്യപെട്ടു.

ആരോഗ്യ മേഖലയിൽ കേരളവും അയർലണ്ടുമായി കൊടുക്കൽ വാങ്ങൽ സാധ്യതകൾ അയർലണ്ട് ആരോഗ്യ മന്ത്രി സൈമൺ ഹാരിസുമായി ചർച്ച ചെയ്തു എന്നു മന്ത്രി ശൈലജ ടീച്ചർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.കൂടുതൽ നഴ്സ്മാരെ കേരളത്തിൽ നിന്ന് അയർലണ്ടിൽ ജോലിക്ക് എത്തിക്കാൻ ഉള്ള പ്രാഥമിക ചർച്ചകളും മന്ത്രി സൈമൺ ഹാരിസുമായി നടത്തിയെന്നും ശൈലജ ടീച്ചർ പറഞ്ഞു. ക്രാന്തി ഭാരവാഹികൾ സൂചിപ്പിച്ച ജനറൽ നഴ്‌സുമാരുടെ സ്പൗസുമാർക്ക് ജോലി ചെയ്യാൻ ഉള്ള തടസ്സം നീക്കുന്ന കാര്യവും മന്ത്രി മായി സംസാരിച്ചുവെന്നും ഈ തടസ്സം നീക്കാൻ ഉള്ള നടപടികൾ ഉടനെ സ്വീകരിക്കുമെന്നും മന്ത്രിസൈമൺ ഹാരിസ് അറിയിച്ചു എന്നും ശൈലജ ടീച്ചർ പറഞ്ഞു.

kranthishailaja4 36a31

ചടങ്ങിൽ അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാറും, ക്രാന്തി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ അഭിലാഷ് തോമസും ആശംസ പ്രസംഗങ്ങൾ നടത്തി. ക്രാന്തി പ്രസിഡന്റ് ഷിനിത്ത് എ കെ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രീതി മനോജ്‌ നന്ദിയും പറഞ്ഞു.

kranthishailaja1 Large bfba5