ശൈലജ ടീച്ചറെയും ആരോഗ്യ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ  വംശജരെയും അനുമോദിക്കുന്നത് നാളെ; അംബാസഡറും INMO ജനറൽ സെക്രട്ടറിയും മുഖ്യാതിഥികൾ

kranthi 6cc7f

കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ വംശജരെയും ക്രാന്തി ആദരിക്കുന്നു. നാളെ ബുധനാഴ്ച്ച  വൈകിട്ട് 6:30 -നാണ് ചടങ്ങ് സംഘടി പ്പിക്കുന്നത്. Red Cow Moran ഹോട്ടലിൽ വച്ചാണ് പരിപാടി.

ചടങ്ങിൽ ഇന്ത്യയിലെ  മികച്ച ആരോഗ്യ മന്ത്രി എന്ന നിലയിലും രണ്ടു നിപ വൈറസ് ദുരന്തത്തെ അതിജീവിക്കാൻ കേരളത്തെ നയിച്ചു ലോക ശ്രദ്ധ നേടുകയും അഭിനന്ദനങ്ങളും നിരവധി അവാർഡുകളും തേടിയെത്തുകയും ചെയ്ത കേരളത്തിന്റെ പ്രിയ മന്ത്രി  കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ വംശജരെയും ക്രാന്തി അയർലണ്ട് അനുമോദിക്കുന്നു. 

അനുമോദന  ചടങ്ങിൽ അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സന്ദീപ് കുമാറും അയർലണ്ടിലെ നഴ്‌സുമാരുടെ സംഘടനയായ INMO -യുടെ ജനറൽ സെക്രട്ടറി ഫിൽ നിഹേയും പങ്കെടുക്കും.