ഡബ്ല്യൂ.എം.സി പത്താമത്  'നൃത്താഞ്ജലി & കലോത്സവം' നവംബർ 1,2  തീയതികളിൽ; റെജിസ്ട്രേഷൻ ആരംഭിച്ചു

NK2019 cddd9

ഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ  പത്താമത്  'നൃത്താഞ്ജലി & കലോത്സവം'-ന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു . കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 1,2   (വെള്ളി, ശനി) തീയതികളിലായി  ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന  കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്. 

ഡബ്ല്യൂ.എം.സി ട്രെഷറർ ജോർഡി തോമസാണ് ഈ വർഷത്തെ നൃത്താഞ്ജലി & കലോത്സവം കോഡിനേറ്റർ.

രജിസ്ട്രേഷന്റെ അവസാന തീയതി ഒക്ടോബർ  20  - ആണ്.
രജിസ്ട്രേഷനുള്ള  വെബ്  സൈറ്റ് ചുവടെ.  

www.nrithanjali.com  

ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ.

സബ്-ജൂനിയർ ( ഏഴ് വയസ് വരെ, 2012 നവംബർ 1 -നോ അതിനു ശേഷമോ  ജനിച്ചവർ)

വെള്ളി, 1 നവംബർ 
കളറിംഗ് 
സിനിമാറ്റിക് ഡാൻസ്
സംഘ നൃത്തം
ഫാൻസി ഡ്രസ്സ്

ശനി, 2 നവംബർ
ആക്ഷൻ സോങ്
കരയോക്കെ ഗാനാലാപനം ( Karaoke song)
കഥ പറച്ചിൽ (Story telling )
കീബോർഡ് ( Instrument - Keyboard)

ജൂനിയർ ( ഏഴ് മുതൽ 11 വയസ് വരെ.2008  നവംബർ 1-നും 2012 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )

വെള്ളി, 1 നവംബർ 
കളറിംഗ് 
പെൻസിൽ ഡ്രോയിങ് 
സിനിമാറ്റിക് ഡാൻസ്
നാടോടി നൃത്തം
ഐറിഷ് ഡാൻസ്
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്)

ശനി, 2 നവംബർ
ഫാൻസി ഡ്രസ്സ് പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോർഡ് ( Instrument - Keyboard)
മോണോ ആക്ട്
സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

സീനിയർ ( 11 മുതൽ 18  വയസ് വരെ.2001 നവംബർ 1-നും  2008 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )

വെള്ളി, 1 നവംബർ 
വാട്ടർ കളർ 
പെയിന്റിംഗ്   
പെൻസിൽ ഡ്രോയിങ്
സിനിമാറ്റിക് ഡാൻസ്
നാടോടി നൃത്തം
ഐറിഷ് ഡാൻസ്
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്)  

ശനി, 2 നവംബർ

ഫാൻസി ഡ്രസ്സ്
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം
കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോർഡ് ( Instrument - Keyboard)
മോണോ ആക്ട്
സംഘ ഗാനം
ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, ഇവയെല്ലാം  നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.