ബ്രേയിൽ മലയാളികൾ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

bray2019 66785

ചെറിവുഡ് മുതൽ ആർക്ക്ലോ വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ജനുവരി മൂന്നിന് വ്യാഴാഴ്ച ഒത്തു ചേരുന്നു .

വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേൽക്കാൻ ബിജോവര്ഗീസ് ,അമൽ ജോഷി എന്നിവരുടെ നേതൃത്വത്തിൽ ബൃഹത്തായ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു .വര്ഷങ്ങളായി മലയാളി സാന്നിധ്യം ഡബ്ളിനിന്റെ അതിർത്തി പങ്കിടുന്ന വിക്‌ലോ കൗണ്ടിയിൽ ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ,വിവിധ പ്രദേശങ്ങളെ ഒരുമിപ്പിച്ചു ഒരു പുതുവർഷാഘോഷം സംഘടിപ്പിക്കുന്നത് .സമീപ കാലങ്ങങ്ങളായി ധാരാളം മലയാളികൾ ബ്രേയ് ,ഗ്രെയ്‌സ്‌റ്റോൺസ് ,ന്യൂടൗൺ മൗണ്ട്കെന്നഡി,റാത്ത്ന്യൂ ,വിക്‌ലോ ,ആർക്ക്ലോ തുടങ്ങിയ സ്ഥലങ്ങളിൽ താമസം ആരംഭിച്ചിട്ടുണ്ട് .

ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലു മണിമുതൽ രാത്രി പതിനൊന്നു വരെയാണ് പുതുവത്സരാഘോഷങ്ങൾ നടത്തപ്പെടുന്നത് , പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത്‌ ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ,ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ,ഏവർക്കും ഹൃദയം നിറഞ്ഞ നന്മയുടെ പുതുവർഷം നേരുന്നു .

Bijo Varghese-0873124724
Amal joshi-0894405099