ഇന്ന് "ലോസ്റ്റ് വില്ല" നാടകം ഡബ്ലിനിൽ

lostvilla 785d9 
ഡബ്ലിൻ തപസ്യയുടെ പ്രശസ്ത നാടകം 'ലോസ്റ്റ് വില്ല' ഇന്ന് വൈകിട്ട് ഡൺബോയൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഒരു കൈത്താങ്ങായി സീറോ മലബാർ സംഘടിപ്പിക്കുന്ന 'സാന്ത്വനം 2018' ഇന്ന് 6 മണിക്ക് ആരംഭിക്കും.

അയർലണ്ടിലെ പ്രശസ്ത ഗായകർ നയിക്കുന്ന ഗാനമേള, നൃത്തം ,നാടകം എന്നീ കലാരൂപങ്ങൾ സമന്വയിപ്പിച്ച ഈ പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികൾക്കും സംഘാടകർ സ്വാഗതം അറിയിച്ചു. പ്രവേശന ടിക്കറ്റുകൾ ഡൺബോയൻ ഹാളിൽ ലഭ്യമാണ്.